|    Jan 17 Tue, 2017 8:21 am
FLASH NEWS

ഉന്നതനിയമനം: വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയ ഉന്നതതല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി. ഇത്തരം ഉന്നതനിയമനങ്ങളിലേക്ക് ദേശീയതലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യണം. നിയമനങ്ങളില്‍ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തി പ്രഫഷനലുകളെ നിയമിക്കുന്നതിന് നിയമനിര്‍മാണം നടത്തും. ഇതുസംബന്ധിച്ച് വിശദ ഉത്തരവ് പുറപ്പെടുവിക്കും.പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങളെ സംബന്ധിച്ച ആക്ഷേപങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവായി. ഇതുസംബന്ധിച്ച് നേരത്തേ മന്ത്രിസഭ തിരൂമാനമെടുത്തിരുന്നു. ബന്ധുനിയമനം വിവാദമായതോടെയാണ് ഉന്നത തസ്തികകളിലെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക