|    Sep 26 Wed, 2018 3:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഉദ്ഹിയ്യത്തിനായി ഇന്ത്യയില്‍ നിന്ന് ആടുകളില്

Published : 13th August 2018 | Posted By: kasim kzm

ലന്യൂഡല്‍ഹി: ഇക്കുറി ബലി പെരുന്നാളിന്് ഉദ്ഹിയ്യത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ആടുകളെത്തില്ല. രാജ്യത്തെ തുറമുഖങ്ങളില്‍നിന്ന് ആടുള്‍പ്പെടെയുള്ള കന്നുകാലികളെ കയറ്റുമതിചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തിലാണിത്. ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന കാലികളെ കശാപ്പു ചെയ്യാനുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വിലക്കെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന്, ഈമാസം ആറിന് ഗള്‍ഫിലേക്കു കയറ്റിയയക്കേണ്ട പതിനായിരത്തോളം ആടുകള്‍ ഗുജറാത്തിലെ ടൂണ തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്.
ബലിപെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫിലേക്ക് ഇവിടെനിന്നുള്ള ആട് കയറ്റുമതി വര്‍ധിക്കും. ഇതിനിടെയാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത വിലക്ക്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലിക്കയറ്റുമതിക്കെതിരേ പ്രതിഷേധം ശക്തമാണെന്നും ഇതു കണക്കിലെടുത്ത് ക്രമസമാധാനം നിലനിര്‍ത്താനാണ് വിലക്കേര്‍പ്പെടുത്തിയതെന്നും ഷിപ്പിങ് സെക്രട്ടറി ഗോപാര്‍ കൃഷ്ണ പറഞ്ഞു.
ദിവസങ്ങള്‍ക്കുമുമ്പ് നാഗ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കാലികളെ കയറ്റി അയക്കുന്നതിനെതിരേ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഗുജറാത്ത് സര്‍ക്കാരും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് രാജ്യത്തെ തുറമുഖങ്ങളിലൂടെയുള്ള കാലി കയറ്റുമതിക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതെന്നു ഷിപ്പിങ് മന്ത്രി പറഞ്ഞു. കൂടാതെ, ഗുജറാത്തിലെ തുറമുഖങ്ങളില്‍നിന്നുള്ള ഉരുക്കളുടെ യാത്രാ അനുമതിയും മന്ത്രാലയം പിന്‍വലിച്ചു. ആഗസ്ത് മൂന്നുമുതല്‍ അവയ്ക്കു ലഭിച്ചിരുന്ന പ്രത്യേകാനുമതിയാണ് പിന്‍വലിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss