|    Apr 21 Sat, 2018 11:33 am
FLASH NEWS

ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാന്‍ പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ റാലി

Published : 20th March 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ഉദ്യോഗാര്‍ഥികളേയും രക്ഷിതാക്കളേയും കബളിപ്പിക്കാന്‍ പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ റാലി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, പോലിസ്, സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്, ആസാംറൈഫിള്‍സ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ റാലി നടത്തുമെന്ന് പറഞ്ഞ് കബളിപ്പിക്കാന്‍ ശ്രമം.
പത്താംക്ലാസ്, പ്ലസ്ടു, ഡിഗ്രി തലത്തില്‍ പഠിക്കുന്നവര്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ റാലി സംഘടിപ്പിക്കുമെന്നാണ് പരസ്യത്തിലുള്ളത്. കായിക ക്ഷമതയുടേയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തിലായിരിക്കും സെലക്ഷനെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ ശ്രദ്ധേയനായ ഒരു മേജറിന്റെ പേരിലാണ് സ്ഥാപനം. പരസ്യം കണ്ട് പലരും ഈ സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിച്ചാല്‍ സൈന്യത്തില്‍ ജോലി ലഭിക്കുന്ന പ്രതീക്ഷയിലാണ് റാലിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ അഞ്ചോളം സ്ഥലങ്ങളില്‍ റാലി സംഘടിപ്പിച്ചാണ് പ്രവേശനം നല്‍കുന്നത്. സൈന്യത്തിലേക്ക് ജോലിചെയ്യാന്‍ ഉദ്യോഗാര്‍ഥികളെ സജ്ജരാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും പ്രീ സെലക്ഷന്‍ റാലി എന്ന പേര് ഉപയോഗിക്കുന്നത് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
ഈ സ്ഥാപനത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പായി ലഭിക്കുമെന്നാണ് ചില കേന്ദ്രങ്ങളുടെ പ്രചരണം. ഒരു മേജറിന്റെ പേര് ഉപയോഗിച്ച് സ്വകാര്യ സ്ഥാപനം നടത്തുന്ന പരിശീലനം ഏറെ വിവാദമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss