|    Oct 23 Tue, 2018 11:43 am
FLASH NEWS

ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതിനെ ചൊല്ലി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ രൂക്ഷവിമര്‍ശനം

Published : 26th January 2017 | Posted By: fsq

 

കൊല്ലം:ജില്ലാപഞ്ചായത്ത് യോഗത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കുന്നതിനെ ചൊല്ലി ജില്ലാപഞ്ചായത്ത് യോഗ ത്തില്‍ രൂക്ഷവിമര്‍ശനം. പകരക്കാരെ അയക്കുന്ന സമ്പ്രദായം തുടരാന്‍ അനുവദിക്കില്ലെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ മുന്നറിയിപ്പ് നല്‍കി. പകരക്കാരായി വരുന്നവര്‍ക്ക് പദ്ധതി നടത്തിപ്പിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.പൊതുമരാമത്ത് പണികളില്‍ ചില ഡിവിഷനുകള്‍ക്ക് വിഹിതം കുറഞ്ഞതായും സമര്‍പ്പിച്ച പദ്ധതികള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും പരാതി ഉയര്‍ന്നു. സിപിഐയിലെ അനില്‍ എസ് കല്ലേലിഭാഗമാണ് വിമര്‍ശനമുയര്‍ത്തിയത്. ജില്ലാ പഞ്ചായത്തിന്റെ മുന്നേറ്റം പദ്ധതിയിലെ കായികപരിശീലനം നടപ്പിലാക്കുമ്പോള്‍ ജനപ്രതിനിധികളെ അറിയിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. പരിശീലനം നടത്തുന്ന സ്‌കൂളിലെ പ്രഥമാധ്യാപകനോടു പോലും പറയാതെയാണ് കായികാധ്യാപകര്‍ ഇത് നടത്തുന്നതെന്നും പരാതി ഉയര്‍ന്നു. മുന്നേറ്റം പദ്ധതി എല്ലാവരെയും അറിയിച്ച് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പരാതി അന്വേഷിക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല പറഞ്ഞു. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അയ്യങ്കാളി കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കണമെന്ന് സിപിഎം അംഗം സി രാധാമണി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss