|    Oct 19 Thu, 2017 12:16 am
FLASH NEWS
Home   >  Kerala   >  

ഉദ്യോഗസ്ഥര്‍ ലക്ഷ്മണരേഖ കടന്നാല്‍ എന്തുചെയ്യണമെന്നറിയാം: ചെന്നിത്തല

Published : 31st October 2015 | Posted By: G.A.G

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പരിധിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥര്‍ ലക്ഷ്മണരേഖ കടന്നാല്‍ എന്തുചെയ്യണമെന്ന്  സര്‍ക്കാരിന് അറിയാമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ കോടതി വിധിയെ പിന്തുണച്ചും സര്‍ക്കാരിന് എതിരായും  ഡിജിപി ജേക്കബ് തോമസ് പരാമര്‍ശം നടത്തിയ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ബാര്‍കോഴ കേസില്‍ സത്യം ജയിച്ചുവെന്നായിരുന്നു കോടതി വിധിയെക്കുറിച്ചുള്ള ജേക്കബ് തോമസിന്റെ പ്രസ്താവന. പ്രസ്താവനയെ ഗുരുതരമായ അച്ചടക്കലംഘനമായാണു സര്‍ക്കാര്‍ കാണുന്നത്.
നേരത്തെ ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചശേഷം ജേക്കബ് തോമസിനെതിരേ നടപടിയുണ്ടാവുമെന്നാണു സൂചന. മാധ്യമങ്ങളോട് സംസാരിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്നും 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് നോട്ടീസ് നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക