|    Jan 18 Wed, 2017 5:05 am
FLASH NEWS

ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്ക് മുകളില്‍: കെ മുരളീധരന്‍

Published : 13th August 2016 | Posted By: SMR

കോഴിക്കോട്: പിണറായി വിജയനുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്‍മാരെല്ലാം സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് മുകളിലാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍. കോഴിക്കോട് ലീഡര്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനവും കെ കരുണാകരന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോമിന്‍ ജെ തച്ചങ്കരിയുടെ പിറന്നാളാഘോഷം ഇതിനു തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു.
ഇനി യുഡിഎഫില്‍ നിന്ന് ആരും പുറത്തുപോവാനില്ല. പോയവര്‍ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടറിയാം. കെ എം മാണിയെ ഉടന്‍ തിരിച്ചെടുക്കേണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.— മുന്നാക്ക-ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ആരൊക്കെ പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ല. എല്‍ഡിഎഫില്‍ ഇപ്പോള്‍ രണ്ട് തൂണുകളേയുള്ളുവെന്നും ബാക്കിയെല്ലാം കുറ്റിച്ചെടികളാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക