|    Oct 18 Wed, 2017 5:57 am
FLASH NEWS

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; കപ്പൂരില്‍ കുന്നുകള്‍ നാടുനീങ്ങുന്നു

Published : 7th April 2016 | Posted By: SMR

ആനക്കര: ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ കപ്പൂരിലെ കുന്നുകള്‍ നാടുനീങ്ങുന്നു. കപ്പൂര്‍ വില്ലേജ് പരിധിയില്‍പ്പെട്ട കുന്നുകളാണ് മണ്ണെടുത്ത് നശിപ്പിക്കുന്നത്.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുന്നുകളാണ് തിരഞ്ഞെടുപ്പ് ചൂടിന്റെ മറവില്‍ മണ്ണെടുത്തും കല്ലുവെട്ടിയും നശിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ റോഡ്, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മണ്ണ് കൊണ്ടുപോകുന്നത്. ദിനംപ്രതി നൂറ് കണക്കിന് ലോഡ് മണ്ണ് കൊണ്ടുപോകുന്നുണ്ട്. കപ്പൂര്‍ പഞ്ചായത്തിലെ ഞാവലുംങ്കാട്, എറവക്കാട്, കപ്പൂര്‍, കൊളളനൂര്‍ ഭാഗങ്ങളില്‍ നിന്നാണ് വ്യാപകമായി മണ്ണെടുത്ത് കൊണ്ടുപോകുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക