|    Oct 22 Mon, 2018 12:11 am
FLASH NEWS

ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരായി മാറണം: ലാന്‍ഡ് റവന്യു കമ്മീഷണര്‍

Published : 24th September 2017 | Posted By: fsq

 

കാസര്‍കോട്: വില്ലേജ് ഓഫിസുകളില്‍ ഉള്‍പ്പെടെ പലവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്തരീതിയില്‍ പെരുമാറാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാനും  ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജെയിംസ് പറഞ്ഞു. കലക്ടറേറ്റില്‍ ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥരുടെ  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ചിലരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും അശ്രദ്ധകളുമാകും ജനങ്ങളുടെ  പരാതികള്‍ വര്‍ധിക്കുന്നതിന് പിന്നില്‍.  ജില്ലയില്‍ ലാന്‍ഡ് രേഖകളില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ 80 ശതമാനത്തോളം തിരുത്തിയിട്ടുണ്ട്. അത് പൂര്‍ണതയില്‍ എത്തിക്കുവാന്‍ കഴിയണം.  ഓരോ വില്ലേജ് ഓഫിസുകളിലേയും ലെഡ്ജര്‍ ദിവസവും എഴുതി വില്ലേജ് ഓഫിസര്‍ ഒപ്പിടണം. ലെഡ്ജറില്‍ വെട്ടലോ തിരുത്തലുകളോ വൈറ്റ്‌നര്‍ ഉപയോഗിക്കാനോ പാടില്ല. ജില്ലയില്‍ ചില വില്ലേജ് ഓഫിസുകളില്‍ പരിശോധന നടത്തിയപ്പോള്‍ ദിവസവും ലഡ്ജര്‍ എഴുതുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.  ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു , എഡിഎം എച്ച് ദിനേശന്‍, ആര്‍ഡിഒ ഡോ. പികെ ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍മാരായ സി ബിജു, കെ ജയലക്ഷ്മി, കെ രവികുമാര്‍, കെ രമേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss