|    Dec 12 Wed, 2018 7:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുന്നത് നിരോധിക്കും: കോണ്‍ഗ്രസ്‌

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞദിവസം പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചുകൊണ്ട്, പശുവിനും പശു മൂത്രത്തിനും മുന്‍ഗണന നല്‍കുന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തിറക്കിയിരുന്നത്.
എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 1981ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുമെന്നും പ്രകടനപത്രികയില്‍ അവകാശപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശാഖയില്‍ പോയാല്‍ മധ്യപ്രദേശ് സിവില്‍ സര്‍വീസ് നിയമപ്രകാരം നടപടിയെടുക്കുമെന്നായിരുന്നു ഉത്തരവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss