|    Nov 21 Wed, 2018 3:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉദ്യോഗസ്ഥര്‍ക്ക് ആര്‍ട്ട് ഓഫ് ലിവിങ് പരിശീലനവുമായി സിബിഐ

Published : 11th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയില്‍ ഉണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയുടെ ആഘാതത്തില്‍ നിന്നു തങ്ങളുടെ ഉദ്യോഗസ്ഥരെ മോചിപ്പിക്കാന്‍ ഏജന്‍സി ആര്‍ട്ട് ഓഫ് ലിവിങില്‍ (ജീവനകല) അഭയം തേടി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൂട്ടുത്തരവാദിത്തം ഉണ്ടാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി രണ്ടുദിവസത്തെ ആര്‍ട്ട് ഓഫ് ലിവിങ് പരിശീലനക്കളരിക്കാണ് ഡല്‍ഹിയില്‍ തുടക്കമായത്. ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജുമാര്‍ വരെയുള്ള 150ലധികം പേരാണ് സിബിഐ ആസ്ഥാനത്ത് ഇന്നലെ ആരംഭിച്ച പരിശീലനക്കളരിയില്‍ പങ്കെടുത്തത്.
ഏജന്‍സിയില്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അംഗങ്ങളുടെ മനോഭാവം ഗുണകരമായി പരിഷ്‌കരിക്കുന്നതിനും കൂട്ടുത്തരവാദിത്തം വര്‍ധിപ്പിക്കുന്നതിനുമാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss