|    Aug 19 Sun, 2018 3:32 am
FLASH NEWS

ഉദ്യോഗസ്ഥര്‍ക്കെതിരേ എംഎല്‍എ

Published : 2nd August 2018 | Posted By: kasim kzm

താമരശ്ശേരി: കനത്ത കാറ്റിലും മഴയിലും രാരോത്ത് ഹൈസ്‌കൂളിലെ യുപി വിഭാഗം കെട്ടിടം തകര്‍ന്നു വീണതിനെ ചൊല്ല് വിവാദവും . കാലപ്പഴക്കം ചെന്ന് പഴകിയ സ്‌കൂള്‍ കെട്ടിടത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്ഥലം എംഎല്‍എ കാരാട്ട് റസാഖ് രംഗത്ത് വന്നു. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും താമരശ്ശേരി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്.
ആറുമാസം മുമ്പ് താന്‍ ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലേക്ക് എന്തുകൊണ്ട് ക്ലാസ്മുറികള്‍ മാറ്റിയില്ല എന്നും ഇതിന് സാങ്കേതികമായ തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തന്നെ അറിയിച്ചില്ല എന്നും എംഎല്‍എ ചോദിച്ചു. എല്ലാ മാസവും മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരാറുണ്ട് ഈ മീറ്റിങ്ങുകളിലൊന്നും സ്‌കൂളിന്റെ പ്രശ്നങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എയുടെ പ്രാദേശിക വികസഫണ്ടില്‍ 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളില്‍ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിയും ഒരു കോടി രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss