|    Oct 21 Sat, 2017 5:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന് യുവമോര്‍ച്ച

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ പോലിസ് സ്‌റ്റേഷനില്‍ വധിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിമാരായ സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരേ നരഹത്യാശ്രമത്തിന് കേസെടുക്കണമെന്നും മൂന്നാംമുറയ്ക്ക് നേതൃത്വം കൊടുത്ത ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ എസ് രാജീവ് ആവശ്യപ്പെട്ടു.
വ്യത്യസ്തങ്ങളായ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ആര്‍എസ്എസിനോ അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കോ പങ്കില്ലെന്ന് തെളിഞ്ഞ കേസിലാണ് സുബീഷിനു നേരെ സ്റ്റേഷനില്‍ കടുത്ത പീഡനമുണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരുപരമ്പര തന്നെയാണ് നടമാടുന്നത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളാക്കി പോലിസിനെ സര്‍ക്കാര്‍ മാറ്റിയെന്നും യുവമോര്‍ച്ച ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക