|    Nov 25 Sat, 2017 7:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉദ്യോഗസ്ഥരെ പുറത്താക്കിയ പുടിന് നന്ദി പറഞ്ഞ് ട്രംപ്‌

Published : 12th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് 100കണക്കിന് യുഎസ് ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള തീരുമാനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് നന്ദി അറിയിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ഉദ്യോഗസ്ഥരെ പുറത്താക്കുന്നതോടെ യുഎസിന് ശമ്പള ഇനത്തില്‍ വലിയ തുക ലാഭിക്കാമെന്ന് ട്രംപ് പറഞ്ഞു. യുഎസിന്റെ ഉപരോധ നീക്കത്തെത്തുടര്‍ന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ റഷ്യ തീരുമാനിച്ചത്. 755 യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെയാണ് തീരുമാനം ബാധിക്കുക. ഇവര്‍ അടുത്തമാസം ഒന്നാംതിയ്യതിക്കു മുമ്പായി രാജ്യം വിടാനാണ് റഷ്യ നിര്‍ദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക