|    Mar 27 Mon, 2017 8:35 am
FLASH NEWS

ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം ശേഖരിക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശം

Published : 5th September 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: ജില്ലയിലെ കഞ്ചാവ്, ഹാഷിഷ് വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് നിര്‍ദേശം നല്‍കി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയണമെന്നും ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ചു. ജില്ലയിലെ എക്‌സൈസില്‍ നടന്ന സമീപകാല സംഭവങ്ങളില്‍ സംസ്ഥാ ന എക്‌സൈസ് കമ്മീഷണര്‍ക്കു ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് നടപടി.
ഡെപ്യുട്ടി കമ്മീഷണറുടെ സ്‌ക്വാഡിലെ അംഗവും കട്ടപ്പന റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസറുമായ വിജെ വിനോജിനെ ജൂലൈയില്‍ പത്തനംതിട്ടയില്‍  പോലിസ് സംഘം നെടുങ്കണ്ടത്തെ ലോഡ്ജിനു മുന്നില്‍ നിന്നു കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ലോഡ്ജിലെത്തിച്ചു മര്‍ദ്ദിച്ചുവെന്നും ഇതിനു ശേഷം ആറന്‍മുള പോലിസ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു ചോദ്യം ചെയ്തുവെന്നുമാണു വിനോജിന്റെ പരാതി.
എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ വിനോജിനെ വിട്ടയയ്ക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പോലിസ് തയ്യാറായില്ല. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പ്രശ്‌നത്തില്‍ ഇടപെട്ട്ാണ് വിനോജിനെ പോലിസ് വിട്ടയച്ചത്.എക്‌സൈസ് കമ്മീഷണര്‍ സംഭവം് ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് വിനോജിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറന്‍മുള എസ്‌ഐയും മറ്റു നാലു പേര്‍ക്കെതിരെയും നെടുങ്കണ്ടം പോലിസ് കേസെടുത്തത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് കമ്മിഷണര്‍,ഇടുക്കി ഡെപ്യുട്ടി കമ്മിഷണറെ ഫോണില്‍  വിളിച്ചു വിനോജിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇയാള്‍ക്കെതിരെ പരാതിയൊന്നുമില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയത്. ഇതിനിടെ വിനോജ് കഞ്ചാവുകടത്തു സംഘത്തിലെ കണ്ണിയാണെന്നു ചൂണ്ടിക്കാട്ടി പോലിസിന്റെ ഇന്റലിജന്‍സ് വിഭാഗം ഇതിനിടെ എക്‌സൈസ് കമ്മീഷണര്‍ക്കു റിപോര്‍ട്ടും നല്‍കി. ഡെപ്യുട്ടി കമ്മീഷണറുടെയും പോലിസിന്റെയും റിപോര്‍ട്ടുകളിലെ അപാകതയെ തുടര്‍ന്നു, അന്വേഷിച്ച് റിപോര്‍ട്ടു നല്‍കാന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണിനെ ചുമതലപ്പെടുത്തി.
സംഭവത്തില്‍ എക്‌സൈസിനും പോലിസിനും  വീഴ്ച പറ്റിയെന്നു അസിസ്റ്റന്റ് കമ്മീഷണ ര്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ അറിയിച്ചു. വിഷയത്തിന്റെ പേരില്‍ രണ്ടു സേനകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാകുന്നതു ശരിയല്ലെന്നും, ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ വേണ്ടെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശിച്ചു. ഇടുക്കി ഡപ്യുട്ടി കമ്മീഷണറുടെ സ്‌ക്വാഡില്‍ നിന്നും വിനോജിനെ ഒഴിവാക്കണമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തു.
ഈ സാഹചര്യത്തിലാണു ഇടുക്കി ജില്ലയില്‍ കഞ്ചാവ്, ഹഷീഷ് പരിശോധനയ്ക്കു നേതൃത്വം നല്‍കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയണമെന്നും സ്വത്തു വിവരങ്ങള്‍ ശേഖരിക്കണമെന്നും എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ചത്. വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഡെപ്യുട്ടി കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡില്‍ നിന്നു സിവില്‍ എക്‌സൈസ് ഓഫിസര്‍ വിനോജിനെ ഒഴിവാക്കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക