|    Jun 25 Mon, 2018 5:42 pm
FLASH NEWS

ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍വിജിലന്‍സ് ശേഖരിച്ചു

Published : 20th January 2017 | Posted By: fsq

 

കാക്കനാട്: ജില്ലയില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗം സംബന്ധിച്ച് പരിശോധിക്കാനായി കലക്ടറേറ്റില്‍ എത്തിയ വിജിലന്‍സ് സംഘം കഴിഞ്ഞ എട്ടു വര്‍ഷം ജില്ലാ കലക്ടര്‍മാര്‍, ഡപ്യൂട്ടി കലക്ടര്‍മാര്‍, ഈ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ ശേഖരിച്ചു മടങ്ങി. കഴിഞ്ഞ രണ്ടുദിവസത്തെ പരിശോധനയില്‍ ബന്ധപ്പെട്ട എല്ലാ ഫയലുകളും ലഭ്യമാവാത്ത സഹചര്യത്തിലാണ് 2008 മുതല്‍ ഇതുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. മൂന്ന് ജില്ലാ കലക്ടര്‍മാര്‍, എട്ട് ഡപ്യൂട്ടി കലക്ടര്‍മാര്‍, ക്ലര്‍ക്ക്മാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം  ജീവനക്കാരുടെ വിവരങ്ങളാണ് വിജിലന്‍സുകാര്‍ ശേഖരിച്ച് മടങ്ങിയത്. റിവര്‍ മാനേജ്‌മെന്റ് ഫണ്ടുകള്‍ ഉപയോഗത്തിലെ ക്രമവിരുദ്ധമായ നടപടികള്‍ നടന്നിട്ടുണ്ടോയെന്നതാണ് വിജിലന്‍സ് സംഘം പരിശോധിച്ചത്. ആ കാലഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്ത ചില ജീവനക്കാര്‍ കലക്ടറേറ്റിലെ വേറെ വകുപ്പുകളില്‍ ഇപ്പോഴും ഉണ്ട്. അവരെയെല്ലാം വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. ഇവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് ഫിനാന്‍സ് വിഭാഗമാണ് ഫണ്ട് നല്‍കുന്നതെന്നാണ്. അത്തരത്തിലെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എട്ടു വര്‍ഷം ഇതുമായി ബന്ധമുള്ള എല്ലാ ഉദ്യോഗസ്ഥരുടേയും പേര് വിവരങ്ങള്‍ തേടിയത്. ഇവരില്‍ ഡപ്യൂട്ടി കലക്ടര്‍മാരില്‍ ചിലര്‍ ഉള്‍പ്പെടെ പലരും സര്‍വീസില്‍ നിന്നും പിരിഞ്ഞു പോവുകയും മറ്റുള്ളവര്‍ സ്ഥലം മാറ്റി പോവുകയും ചെയ്തിട്ടുണ്ട്.കോടികളുള്ള റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും കുളം കുഴിക്കുന്നതിനും ഈ ഫണ്ട് ചെല വഴിച്ചിട്ടുണ്ട്. ഇനി ഇറിഗേഷന്‍ വകുപ്പിലും പരിശോധന നടത്തുമെന്നാണറിയുന്നത്. ആറംഗ വിജിലന്‍സ് സംഘമാണ് പരിശോധനയ്്ക്കായി കലക്ടറേറ്റില്‍ എത്തിയത്. സംഘം ആവശ്യപ്പെട്ട ഫയലുകള്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ ഇപ്പോഴുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നെട്ടോട്ടത്തിലായി. റിവര്‍ മാനേജ്‌മെന്റ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെല്ലാം ഫിനാന്‍സ് വിഭാഗമാണെന്ന് അറിയിച്ചുവെങ്കിലും അതിന്റെയെല്ലാം ഫയലുകള്‍ നിര്‍ബന്ധമായും വേണമെന്നാണ് വിജിലന്‍സ് സംഘം ആവശ്യപ്പെട്ടത്. ഫണ്ട് വിനിയോഗത്തെക്കുറിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ പരിശോധനയ്്ക്കായി അയക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss