|    Jul 23 Sun, 2017 6:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉദ്യോഗസ്ഥരുടെ വധം: കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കി

Published : 4th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഈയിടെ കൊല ചെയ്യപ്പെട്ട ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരന്‍ എം എം ഖാന്റെയും എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹ്മദിന്റെയും കുടുംബത്തിന് ആശ്വാസധനമായി ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കി. ഇരുവരുടെയും കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തുക കൈമാറിയത്. ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തെ കെജ്‌രിവാള്‍ മുക്തകണ്ഠം പ്രശംസിച്ചു.
ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു ഹോട്ടലുടമ തന്റെ ഹോട്ടല്‍ ലൈസന്‍സുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം ഖാനെ വധിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ബിജെപി എംപി മഹേഷ് ഗിരിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്. ഖാന് മൂന്ന് കോടി രൂപ കോഴ വാഗ്ദാനം ചെയ്തിരുന്നെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബമാവട്ടെ സാമ്പത്തിക പ്രയാസത്തിലായിരുന്നു. എന്നാല്‍, അദ്ദേഹം അത് നിരസിച്ചു. വളരെ ധൈര്യശാലിയായിരുന്നു അദ്ദേഹം. കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക