|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നഷ്ടമുണ്ടാക്കി: ജി സുധാകരന്‍

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഒരുകൂട്ടം ഐഎഎസുകാര്‍ അടക്കമുള്ള ജീവനക്കാര്‍ നടത്തുന്ന അലംഭാവവും മെല്ലെപ്പോക്കും ഫയല്‍ പൂഴ്ത്തലും കേരളത്തിന്റെ വികസനത്തില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍. പൊതുമരാമത്തു വകുപ്പിലെ എന്‍ജിനീയര്‍മാര്‍ക്ക് അയച്ച കത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. 30നു തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന പിഡബ്ല്യൂഡി എന്‍ജിനീയര്‍മാരുടെ രണ്ടാമത് കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുതിയ സാങ്കേതികവിദ്യകള്‍ വര്‍ക്ക് എസ്റ്റിമേറ്റില്‍ നിരന്തരം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണം. ഓരോ എന്‍ജിനീയറുടെയും പ്രവര്‍ത്തനം പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ അനുയോജ്യരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ കാലം പുതിയ നിര്‍മാണം എന്ന പിഡബ്ല്യൂഡിയുടെ ലക്ഷ്യം നിറവേറ്റാന്‍ ഓരോരുത്തരും മുന്നോട്ടുവരണം. 30നകം വിവിധ പദ്ധതികളുടെ ഡിപിആര്‍ സമര്‍പ്പിക്കണം. 25 കിലോമീറ്റര്‍ കൂടുതല്‍ ദൂരപരിധിയില്‍ വീടുകളുള്ള എന്‍ജിനീയര്‍മാര്‍ ഓഫിസ് കേന്ദ്രത്തില്‍ ഉണ്ടാവണമെന്ന പ്രഖ്യാപിത ചട്ടം പലരും പാലിക്കുന്നില്ല. ജോലിക്കുറവും യാത്രയും വിശ്രമവും വിനോദവും സ്വന്തം കാര്യം നോക്കലും ആത്മഹത്യാപരമാണെന്ന് എന്‍ജിനീയര്‍മാര്‍ തിരിച്ചറിയണമെന്നും മന്ത്രി കത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss