|    Jan 24 Tue, 2017 8:26 am

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത; മാള ഡിപ്പോയ്ക്ക് നഷ്ടമായത് മൂന്ന് ബസ്സുകള്‍

Published : 28th August 2016 | Posted By: SMR

മാള: ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം മാള ഡിപോയ്ക്ക് മൂന്ന് ബസ്സുകള്‍ നഷ്ടമായി. പുതുതായി ബോഡി കെട്ടി ഇറങ്ങിയ ബസ്സുകളാണ് ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലം മാളയ്ക്ക് നഷ്ടമായത്. നാലുമാസം മുമ്പാണ് സംഭവം. കൊടുങ്ങല്ലൂര്‍, മാള ഡിപ്പോകളില്‍ ബസുകളുടെ കുറവുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മാളയ്ക്ക് അഞ്ചും കൊടുങ്ങല്ലൂരിന് എട്ടും ബസുകള്‍ അനുവദിച്ചത്. വണ്ടി നമ്പര്‍ സഹിതം അനുവദിച്ച ബസുകളുടെ പട്ടിക ലഭിച്ചപ്പോള്‍ ബസ് മാളയില്‍ എത്തിക്കേണ്ടതിന് പകരം ഈ നമ്പറിലുള്ള ബസുകള്‍ ഇവിടെ ഇല്ലെന്ന് പറഞ്ഞ് മറുപടി നല്‍കുകയായിരുന്നു.
ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്വം അസിസ്റ്റന്റ് ഡിപോ എന്‍ജിനിയര്‍ക്കാണ്. ഈ സമയം അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയറും തൊട്ടു താഴെയുള്ള ചാര്‍ജ്ജുമാനും ഉണ്ടായിരുന്നില്ല. മറ്റൊരു ജീവനക്കാരനാണ് ഇതിന്റെ ചുമതല വഹിച്ചിരുന്നത്. ബസുകളുടെ നമ്പറും ഇവയുടെ സ്ഥിതിയും എവിടെയാണെന്നതും അറിയാവുന്നത് അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയര്‍ക്കും സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കുമാണ്.
ഇവര്‍ തയ്യാറാക്കുന്ന രേഖകളില്‍ ഒപ്പിടുക മാത്രമാണ് മേലുദ്യോഗസ്ഥനായ എടിഒ ചെയ്തിരുന്നത്. ഇതിന് ശേഷം മൂന്നാറില്‍ നിന്നും ഫോണ്‍ വന്നതോടെയാണ് അമളി പറ്റിയ വിവരം മാള ഡിപോ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. മാളയ്ക്ക് അനുവദിച്ച പുതിയ ബസ് ലഭിക്കുന്ന മുറയ്ക്ക് ഇവിടുത്തെ ഒരു ലെയ്‌ലന്റ് ബസ് മൂന്നാറിന് വിട്ടു നല്‍കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
ഈ ബസ് ആവശ്യപ്പെട്ടപ്പോഴാണ് മാളയ്ക്ക് പുതിയ ബസ് അനുവദിച്ച കാര്യം ഇവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായത്. ഉടനെ െ്രെഡവര്‍മാരെ പറഞ്ഞുവിട്ടപ്പോഴേക്കും മൂന്ന് ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയി. ശേഷിക്കുന്ന രണ്ട് ബസുകള്‍ മാത്രമാണ് മാള ഡിപോയ്ക്ക് ലഭിച്ചത്. ഈ വിവരം മാള ഡിപോ അധികൃതര്‍ ഇപ്പോഴും പരമ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇപ്പോഴത്തെ എംഎല്‍എ അഡ്വ.വി ആര്‍ സുനില്‍കുമാറിന്റെ ഇടപെടല്‍ മൂലമാണ് മാളകുമളി സര്‍വീസ് നടത്താന്‍ പുതിയ ബസ് ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക