|    Oct 18 Wed, 2017 11:16 am
FLASH NEWS

ഉദ്യോഗസ്ഥരുടെ കുറവ് വികസന പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു

Published : 27th August 2016 | Posted By: SMR

കാസര്‍കോട്:നിര്‍വഹണ ഉദ്യോഗസ്ഥരുടെ അഭാവം ജില്ലയുടെ വികസനപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ഇതു ജില്ലയുടെ അടിസ്ഥാനസൗകര്യവികസനത്തിന് തടസമാ—കുന്നുണ്ട്. പ്രഭാകരന്‍ കമ്മീഷന്‍ പാക്കേജ് ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കണം.
ജില്ലയില്‍ ആവശ്യത്തിന് നിര്‍വഹണ ഏജന്‍സികള്‍ പോലുമില്ല. സിവില്‍ സ്‌റ്റേഷനിലെ പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും.  അനധികൃത മണല്‍ കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇതു ഫലപ്രദമാകണമെങ്കില്‍ മണല്‍ ലഭ്യതയുള്ള രണ്ടു പുഴകളില്‍ മണലെടുക്കാന്‍ നടപടി സ്വീകരിക്കണം. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസഗ്രാമം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മുന്തിയ പരിഗണന നല്‍കണം.  ഇതു പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ദുരിതബാധിതര്‍ക്കുള്ള മെഡിക്കല്‍ ക്യാംപ് ആരംഭിക്കാനും നടപടി സ്വീകരിക്കും.
ജില്ലയിലെ ഭൂരഹിതരായ ആളുകള്‍ക്ക് ഭൂമി അനുവദിക്കുന്നതിന് 34,000ഓളം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ 16,149 പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി അനുവദിച്ചിട്ടുണ്ട്.
അപേക്ഷ നല്‍കിയവര്‍ക്ക് അതതു വില്ലേജുകളില്‍ ഭൂമിയില്ലാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത വില്ലേജുകളിലാണ് ഭൂമി അനുവദിച്ചത്. എല്ലാവരും ഭൂമി സ്വീകരിച്ചുകഴിഞ്ഞാല്‍ തീര്‍ത്തും വാസയോഗ്യമില്ലാത്ത ഭൂമി മാറ്റി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചേംബറില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക