|    Oct 17 Tue, 2017 8:33 pm
FLASH NEWS

ഉദ്യോഗസ്ഥരുടെ അനാസ്ഥ; എടത്തോട്-കാലിച്ചാനടുക്കം-കായക്കുന്ന് റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍

Published : 15th October 2016 | Posted By: Abbasali tf

പരപ്പ: അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എടത്തോട്-കാലിച്ചാനടുക്കം-കായക്കുന്ന് റോഡ് നിര്‍മാണം അനിശ്ചിത്വത്തില്‍. റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ നിരീക്ഷിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വന്ന പിഴയാണ് റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയത്. 5.200 കിലോമീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിക്കുന്നത്. ടെന്‍ഡര്‍ പുനര്‍ ക്രമീകരിക്കാന്‍ കരാറുകാരന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയെങ്കിലും പുനര്‍ ക്രമീകരണത്തിന് ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് പൊതുമരാമത്ത് മന്ത്രി. 7011 വെറ്റ് മില്ലിമീറ്റര്‍ കരിങ്കല്ല് ഉപയോഗിക്കേണ്ട സ്ഥലത്ത് 211 വെറ്റ് മില്ലിമീറ്റര്‍ കരിങ്കല്ല് ഉപയോഗിച്ചാണ് റോഡ് പണിതത്. ഈ രീതി മെക്കാഡം റോഡ് നിര്‍മാണത്തിന് യോജിച്ചതല്ല. പുന ക്രമീകരണ ഫണ്ട് അനുവദിക്കേണ്ടതില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി ഒപ്പിട്ട് തിരിച്ചയച്ച ഫയലില്‍ വ്യക്തമാക്കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും എന്‍ജിനിയര്‍മാരും തമ്മിലുള്ള ശീതസമരവും റോഡ് നിര്‍മാണത്തിന് വിനയായി. റോഡിന്റെ രണ്ടാം ഘട്ടത്തിന് 300 കോടി രൂപയും മൂന്നാം ഘട്ട നിര്‍മാണത്തിന് 25 കോടി രൂപയും അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. മൊത്തം 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് നിര്‍മിക്കുക.  റോഡ് യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബാലചന്ദ്രന്‍ ചെയര്‍മാനും മുസ്തഫ തായന്നൂര്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക