|    Jan 20 Fri, 2017 11:57 pm
FLASH NEWS

ഉദ്യോഗസ്ഥരില്ലാതെ അറ്റകുറ്റപ്പണി; നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു

Published : 5th September 2016 | Posted By: SMR

ചെര്‍ക്കള: നഗരവികസനത്തിന് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ചു മൂന്നര കോടി രൂപയുടെ നിര്‍മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ചെര്‍ക്കള ടൗണിന്റെ വികസനത്തിനായി മൂന്നര കോടി രൂപ അനുവദിച്ചത്.
ഇതനുസരിച്ച് ഹൈവേ ജങ്ഷന്‍ മുതല്‍ ചെര്‍ക്കള ജാല്‍സൂര്‍ ജങ്ഷന്‍ വരെ റോഡ് നിര്‍മിച്ചിരുന്നു. റോഡ് നിര്‍മാണത്തില്‍ മൂന്ന് സര്‍ക്കിള്‍ വന്നതോടെ ടൗണില്‍ വാഹനാപകടങ്ങള്‍ പതിവായി. അശാസ്ത്രീയമായ നിര്‍മാണം മൂലം മഴവെള്ളം റോഡില്‍ കെട്ടി കിടന്ന് റോഡ് തകരുകയും ചെയ്തു.
ഇതിന്റെ അറ്റകുറ്റപണി ഇന്നലെ അവധി ദിനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥരില്ലാതെ കരാറുകാരന്‍ നേരിട്ട് ഏതാനും ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് നടത്തുകയായിരുന്നു. ഇതിനെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ അബ്ദുല്ല കുഞ്ഞിയും ഏതാനും ലീഗ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് കരാറുകാരന്‍ അറ്റകുറ്റപണി നിര്‍ത്തി.
നേരത്തെ റോഡ് നിര്‍മിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കിണര്‍ മണ്ണിട്ട് മൂടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രസ്തുത സ്ഥലം താഴ്ന്ന് അപകടനിലയിലാണ്. മൂന്ന് സര്‍ക്കിളുകള്‍ വന്നതോടെ ദൂരദിക്കില്‍ നിന്നും വരുന്ന ഡ്രൈവര്‍മാര്‍ ഏറെ ദുരിതത്തിലായി.
റോഡില്‍ ഓവുചാലുകള്‍ ഇല്ല. ഇത് സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നതോടെ കരാറുകാരന്റെ ബില്ല് പാസാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അതേ സമയം ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അറ്റകുറ്റപണി നടത്തി ബില്‍ തുക വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമുണ്ട്. ഇതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുമുണ്ടെന്നും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക