|    Sep 21 Thu, 2017 10:57 pm
Home   >  News now   >  

ഉദ്യോഗസ്ഥന്റെ വസതികളില്‍ റെയ്ഡ്; ഒരു കോടി പിടിച്ചു

Published : 16th July 2016 | Posted By: sdq

ന്യൂഡല്‍ഹി: സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ മുന്‍ ഡെവലപമെന്റ് കമ്മീഷണറുടെ വസതികളില്‍ നിന്നു ഒരു കോടി രൂപ സിബിഐ പിടിച്ചെടുത്തു. കമ്മീഷണര്‍ വിജയ് കുമാര്‍ നാരായണ്‍ ഷേവെലെയുടെ മംഗളൂരു, മുംബൈ, മാലേഗാവ്, നാസിക് എന്നീ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പണവും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകളും പിടിച്ചെടുത്തതെന്ന് സിബിഐ വക്താവ് പറഞ്ഞു. ഇദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിജയ്കുമാറിന്റെ പേരിലും ഭാര്യയും മകനും മകളും അടങ്ങുന്ന കുടുംബാംഗങ്ങളുടെ പേരിലുമായി 5.26 കോടിയുടെ അനധികൃത സ്വത്തുക്കളാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ നിന്നു 99.6 ലക്ഷവും മുംബൈയിലെ അന്ധേരിയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ നിന്നു 94.99 ലക്ഷം രൂപയുമാണ് സിബിഐ പിടിച്ചെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക