|    Nov 22 Wed, 2017 1:00 am
FLASH NEWS

ഉദ്ഘാടന യോഗത്തില്‍ സംഘാടകര്‍ക്ക് പിഴവ്; ദ്രോണാചാര്യനെ അവഗണിച്ചു

Published : 22nd November 2016 | Posted By: SMR

സംസ്ഥാനത്തിന്റെ ഏക ദ്രോണാചാര്യന്‍ തോമസ് മാഷിന് കായികമേളയുടെ ഉദ്ഘാടന യോഗത്തില്‍ അവഗണന. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥും, റോഷി അഗസ്റ്റിന്‍ എംഎല്‍എയും വേദിയില്‍ ഉള്ളപ്പോഴാണ് ഇന്ത്യയുടെ അഭിമാനമായ തോമസ് മാഷിനു ഇരിപ്പിടം നല്‍കാതിരുന്നത്. കുട്ടികളോടൊപ്പം നില്‍ക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം ഉണ്ടാവുന്നതെന്നും ഇതാദ്യമല്ലാത്തതിനാല്‍ ഒട്ടും വിഷമമില്ലെന്നും തോമസ് മാഷ് പ്രതികരിച്ചു. ചിലരുടെ ഈഗോയാണ് പ്രശ്‌നം. ഈ ഈഗോ തന്നെയാണ് ജില്ലയിലെ വിദ്യാര്‍ഥികളുടെ കായിക മികവിനു തിരിച്ചടിയാവുന്നത്. ഹൈറേഞ്ചില്‍ മുമ്പ് നടത്തിയ കായികമേളയിലും ഇതേരീതിയില്‍ അവഗണിച്ചിരുന്നു. സംസ്ഥാന, നാഷനല്‍ പരിപാടികളില്‍ താന്‍ വേദിയില്‍ ഇരിക്കുമ്പോള്‍ ഇവിടെ വേദിയില്‍ ഇരുന്ന—വര്‍ കാണികളായി പുറത്താണു നില്‍്ക്കുന്നത്. മാധ്യമങ്ങള്‍ ഇത് മനസ്സിലാക്കിയതില്‍ സന്തോഷം, മാധ്യമങ്ങളും കഠിനമായി അധ്വാനിച്ചു നേട്ടങ്ങള്‍ കൊയ്ത തന്റെ കുട്ടികളുമാണ് തോമസ് മാഷിനെ തോമസ് മാഷാക്കിയത്. തന്നെ അപമാനിക്കുന്നതില്‍ പരിഭവമേതുമില്ല. ഈ വിവേചനം കുട്ടികളോടു കാണിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല, അത്തരത്തിലുള്ള സമീപനം കണ്ടാല്‍ താന്‍ പഴയ പട്ടാളക്കാരനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തോമസ് മാഷിനെ വേദിയില്‍ കയറ്റാതിരുന്ന നടപടി ശരിയായില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പ്രതികരിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച തോമസ് മാഷുമായി സംസാരിക്കാന്‍ നില്‍ക്കാതെ എംഎല്‍എ മന്ത്രിക്കൊപ്പം മടങ്ങിയത് ആക്ഷേപത്തിനിടയാക്കി. തോമസ് മാഷിനെ അവഗണിച്ച നടപടിയില്‍ സംഘാടകര്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്വീകരണക്കമ്മിറ്റിയാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും കെഎസ്ടിഎയ്ക്കാണ് മേളയുടെ സ്വീകരണ ഉത്തരവാദിത്വമെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക