|    Aug 17 Fri, 2018 2:50 am

ഉദ്ഘാടനത്തിന് മന്ത്രിക്ക് സമയമില്ല ; ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു

Published : 24th June 2017 | Posted By: fsq

 

ചെറുപുഴ: പ്രാപ്പൊയിലില്‍ ആയുര്‍വേദ ആശുപത്രിക്കായി 10 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഉദ്ഘാടനം ചെയ്യാതെ കാടുകയറി നശിക്കുന്നു. ഒറ്റമുറി വാടകക്കെട്ടിടത്തിലാണ് നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം. സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ഉദ്ഘാടനം അനിശ്ചിതത്വത്തിലായതോടെ കാടുകയറിയിരിക്കുകയാണ് പരിസരം. തറയിലെയും ചുമരിലെയും സിമന്റ്് ചിലയിടങ്ങളില്‍ അടര്‍ന്നുതുടങ്ങി. പെയിന്റടിച്ചത്് പൂപ്പല്‍ പിടിച്ച് മോശമായി. ദിനേന നൂറുകണക്കിന് രോഗികളെത്തുന്ന പ്രാപ്പൊയില്‍ ആയുര്‍വേദ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രിക്ക് സമയമില്ലെന്നാണാണ് വിശദീകരണം. അതിനാല്‍  മന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss