|    Jan 25 Wed, 2017 7:02 am
FLASH NEWS

ഉദ്ഘാടനച്ചടങ്ങുകള്‍ അവിസ്മരണീയമാക്കാന്‍ ബ്രസീല്‍ ഒരുങ്ങുന്നു

Published : 4th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ആദ്യമായി ലാറ്റിനമേരിക്കയില്‍ വിരുന്നെത്തിയ ഒളിംപിക്‌സ് അവിസ്മരണീയമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ബ്രസീല്‍. ചരിത്രമുറങ്ങുന്ന ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറുന്നത്. നാലര മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതായിരിക്കും ചടങ്ങുകളെന്നാണ് റിപോര്‍ട്ട്.
സിറ്റി ഓഫ് ഗോഡ്, ദി കോണ്‍സ്റ്റന്റ് ഗാര്‍ഡ്‌നര്‍ എന്നീ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനായ ബ്രസീലിന്റെ തന്നെ ഫെര്‍ണാണ്ടോ മെയര്‍ലെസിനെയാണ് ഉദ്ഘാടനച്ചടങ്ങുകളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മറ്റു രണ്ടു ബ്രസീല്‍ സംവിധായകര്‍ കൂടി അദ്ദേഹത്തിന്റെ സഹായത്തിനുണ്ടാവും.
ബ്രസീലിന്റെ ചരിത്രത്തുടിപ്പുകളും സംസ്‌കാരവും രേഖപ്പെടുത്തുന്നതായിരിക്കും ചടങ്ങുകള്‍. കൂടാതെ ബ്രസീലിലെ പ്രശസ്ത മായ സാംബ നൃത്തവും ഉദ്ഘാടനത്തിനു കൊഴുപ്പേകും. ഇതിഹാസ നൃത്തസംവിധായകന്‍ ഡെബോറ കോക്കറാണ് നൃത്തച്ചുവടുകള്‍ ഒരുക്കുന്നത്. കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും കാണികളെ ഹരം കൊള്ളിക്കും.
എന്നാല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങുകളുടെ ചെലവ് കുറയ്ക്കാനാണ് ബ്രസീല്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങിനായി ലണ്ടന്‍ 40 മില്യണ്‍ ഡോളര്‍ ചെലവാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക