|    Jul 29 Sat, 2017 5:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടാന്‍ ബോളിവുഡ് താരങ്ങളും

Published : 7th April 2016 | Posted By: SMR

മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടനച്ചടങ്ങ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ബോളിവുഡിലെ പ്രശസ്തരായ നടീനടന്‍മാരുടെ നൃത്തങ്ങളോടൊപ്പം പ്രമുഖ ഇന്ത്യന്‍ പോപ് ഗായകന്‍ യോ യോ ഹണി സിങിന്റെ സംഗീതവിരുന്നും വിദേശ പോപ് ഗായകരുടെ പ്രകടനവും ഉദ്ഘാടനച്ചടങ്ങിനു കൊഴുപ്പേകും. അമേരിക്കയിലെ പ്രശസ്ത പോപ് ഗായകന്‍ ക്രിസ് ബ്രൗണും മേജര്‍ ലേസറെന്ന മ്യൂസിക്ക് ഗ്രൂപ്പും ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്.
രണ്‍വീര്‍ സിങ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കത്രീന കെയ്ഫ് എന്നീ ബോളിവുഡ് താരങ്ങളാണ് കാണികളെ ഹരം കൊള്ളിക്കാനെത്തുക.
മുംബൈയിലെ വര്‍ളിയിലുള്ള ഇന്ത്യയുടെ ദേശീയ സ്‌പോ ര്‍ട്‌സ് ക്ലബ്ബിലാണ് (എന്‍എസ് സിഐ) നാളെ രാത്രി 7.30 മുതല്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.
ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും മികച്ച ഉദ്ഘാടന പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നും കാണികളെ ഇവ ഹരം കൊള്ളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐപിഎ ല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക