|    Jan 24 Tue, 2017 6:54 pm
FLASH NEWS

ജനകീയ സമരനേതാക്കളുടെ സംഗമവുമായി കത്തോലിക്ക സഭ.

Published : 21st January 2016 | Posted By: SMR

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ നീക്കങ്ങളുമായി കത്തോലിക്ക സഭ. ജനകീയസമര നേതാക്കളുടെ സംഗമം സംഘടിപ്പിച്ചുകൊണ്ടാണ് കത്തോലിക്ക സഭ കൂടുതല്‍ സജീവമാകുന്നത്. ഈ മാസം 23ന് രാവിലെ 10ന് എറണാകുളം പിഒസിയിലാണ് സംഗമം നടക്കുക.
അടുത്ത കാലത്തായി ജനകീയ സമരങ്ങളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സഭയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ആദിവാസികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന നില്‍പ് സമരത്തിനു സഭ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജനകീയ സമരനേതാക്കളുടെ സംഗമം നടത്തുന്നത്.
സി കെ ജാനു (ആദിവാസി ഗോത്രമഹാസഭ ചെയര്‍പേഴ്‌സന്‍), ഫാ. തോമസ് പീലിയാനിക്കല്‍ (കുട്ടനാട് വികസനസമിതി ചെയര്‍മാന്‍), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതി), അനില്‍ കാതിക്കുടം (കാതിക്കുടം നിറ്റാ ജലാറ്റിന്‍ വിരുദ്ധ സമര സമിതി കണ്‍വീനര്‍), എസ് പി രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി), ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ (ഹൈറേഞ്ച് സംരക്ഷണ സമിതി), പി ഗീതാനന്ദന്‍ (ആദിവാസി ഗോത്ര മഹാസഭ കോ-ഓഡിനേറ്റര്‍), ഫ്രാന്‍സിസ് കുളത്തുങ്കല്‍ (മൂലമ്പള്ളി സമരസമിതി), വിളയാടി വേണുഗോപാല്‍ (പ്ലാച്ചിമട സമരസമിതി), സൈനുദീന്‍ എടവണ്ണ (പാറമട വിരുദ്ധ സമിതി), പ്രഫ. എസ് സീതാരാമന്‍ (കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്), എസ് ബര്‍ഗാന്‍ (വിളപ്പില്‍ശാല ജനകീയസമിതി പ്രസിഡന്റ്), ജോണ്‍ പെരുവന്താനം (പശ്ചിമഘട്ട ഏകോപന സമിതി ചെയര്‍മാന്‍), ഡോ. ടിറ്റോ ഡിക്രൂസ് (വിഴിഞ്ഞം സമര സമിതി), ഫാ. ആല്‍ബര്‍ട്ട് ആനന്ദ് ( കൊഴിഞ്ഞാമ്പാറ ആര്‍ബിസി സമര സമിതി ചെയര്‍മാന്‍), ലിസി സണ്ണി (പൊമ്പിളൈ ഒരുമൈ പ്രസിഡന്റ്), ഹാഷിം ചന്ദനപ്പിള്ളി (ദേശീയപാത സംരക്ഷണസമിതി കണ്‍വീനര്‍), പി ജെ മോണ്‍സി (പാലിയേക്കര ടോള്‍ വിരുദ്ധ സമിതി), ചിന്നന്‍ ടി പൈനാടത്ത് (ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ജനറല്‍ സെക്രട്ടറി), ജാക്‌സന്‍ പൊള്ളയില്‍ (സ്വതന്ത്ര മല്‍സ്യത്തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി), സുബൈദ ഹംസ, ഒ ബി ഷബീര്‍ (ഏലൂര്‍ ജന ജാഗ്രതാ സമിതി ), ജി ഡി മാര്‍ട്ടിന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), വി ഡി മജീന്ദ്രന്‍ (എന്‍എപിഎം സംസ്ഥാന കണ്‍വീനര്‍), ഇസാബിന്‍ അബ്ദുള്‍ കരീം (മദ്യവിരുദ്ധ സമിതി), ഫാ. ടി ജെ ആന്റണി (കെസിബിസി മദ്യവിരുദ്ധസമിതി), അഡ്വ. ചാര്‍ളി പോള്‍ (ജനകീയ മദ്യവിരുദ്ധ സമിതി), ബെന്നി ജോസഫ് (ജനപക്ഷം), എം ബി ജയഘോഷ് (പുതുവൈപ്പ് ജനകീയ സമരസമിതി), ഡോ. കെ എല്‍ ബെന്നി (പൊക്കാളി സംരക്ഷണ സമിതി കണ്‍വീനര്‍), ബിനു ദേവസ്സി (പരിസ്ഥിതി പ്രവര്‍ത്തകന്‍), ഫാ. അഗസ്റ്റിന്‍ വട്ടോളി (സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവര്‍ സസംഗമത്തിന്റെ ഭാഗമായി കേരള വികസനവും ജനകീയ സമരങ്ങളും എന്ന വിഷയത്തില്‍ സിംപോസിയവും ഉണ്ടാവും. സാമൂഹിക പ്രവര്‍ത്തക ദയാബായി സമര നേതാക്കളുടെ സംഗമം x
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ നീക്കങ്ങളുമായി കത്തോലിക്ക സഭ. ജനകീയസമര നേതാക്കളുടെ സംഗമം സംഘടിപ്പിച്ചുകൊണ്ടാണ് കത്തോലിക്ക സഭ കൂടുതല്‍ സജീവമാകുന്നത്. ഈ മാസം 23ന് രാവിലെ 10ന് എറണാകുളം പിഒസിയിലാണ് സംഗമം നടക്കുക.
അടുത്ത കാലത്തായി ജനകീയ സമരങ്ങളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സഭയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ആദിവാസികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന നില്‍പ് സമരത്തിനു സഭ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജനകീയ സമരനേതാക്കളുടെ സംഗമം നടത്തുന്നത്.
സി കെ ജാനു (ആദിവാസി ഗോത്രമഹാസഭ ചെയര്‍പേഴ്‌സന്‍), ഫാ. തോമസ് പീലിയാനിക്കല്‍ (കുട്ടനാട് വികസനസമിതി ചെയര്‍മാന്‍), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതി), അനില്‍ കാതിക്കുടം (കാതിക്കുടം നിറ്റാ ജലാറ്റിന്‍ വിരുദ്ധ സമര സമിതി കണ്‍വീനര്‍), എസ് പി രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി), ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ (ഹൈറേഞ്ച് സംരക്ഷണ സമിതി), പി ഗീതാനന്ദന്‍ (ആദിവാസി ഗോത്ര മഹാസഭ കോ-ഓഡിനേറ്റര്‍), ഫ്രാന്‍സിസ് കുളത്തുങ്കല്‍ (മൂലമ്പള്ളി സമരസമിതി), വിളയാടി വേണുഗോപാല്‍ (പ്ലാച്ചിമട സമരസമിതി), സൈനുദീന്‍ എടവണ്ണ (പാറമട വിരുദ്ധ സമിതി), പ്രഫ. എസ് സീതാരാമന്‍ (കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്), എസ് ബര്‍ഗാന്‍ (വിളപ്പില്‍ശാല ജനകീയസമിതി പ്രസിഡന്റ്), ജോണ്‍ പെരുവന്താനം (പശ്ചിമഘട്ട ഏകോപന സമിതി ചെയര്‍മാന്‍), ഡോ. ടിറ്റോ ഡിക്രൂസ് (വിഴിഞ്ഞം സമര സമിതി), ഫാ. ആല്‍ബര്‍ട്ട് ആനന്ദ് ( കൊഴിഞ്ഞാമ്പാറ ആര്‍ബിസി സമര സമിതി ചെയര്‍മാന്‍), ലിസി സണ്ണി (പൊമ്പിളൈ ഒരുമൈ പ്രസിഡന്റ്), ഹാഷിം ചന്ദനപ്പിള്ളി (ദേശീയപാത സംരക്ഷണസമിതി കണ്‍വീനര്‍), പി ജെ മോണ്‍സി (പാലിയേക്കര ടോള്‍ വിരുദ്ധ സമിതി), ചിന്നന്‍ ടി പൈനാടത്ത് (ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ജനറല്‍ സെക്രട്ടറി), ജാക്‌സന്‍ പൊള്ളയില്‍ (സ്വതന്ത്ര മല്‍സ്യത്തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി), സുബൈദ ഹംസ, ഒ ബി ഷബീര്‍ (ഏലൂര്‍ ജന ജാഗ്രതാ സമിതി ), ജി ഡി മാര്‍ട്ടിന്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), വി ഡി മജീന്ദ്രന്‍ (എന്‍എപിഎം സംസ്ഥാന കണ്‍വീനര്‍), ഇസാബിന്‍ അബ്ദുള്‍ കരീം (മദ്യവിരുദ്ധ സമിതി), ഫാ. ടി ജെ ആന്റണി (കെസിബിസി മദ്യവിരുദ്ധസമിതി), അഡ്വ. ചാര്‍ളി പോള്‍ (ജനകീയ മദ്യവിരുദ്ധ സമിതി), ബെന്നി ജോസഫ് (ജനപക്ഷം), എം ബി ജയഘോഷ് (പുതുവൈപ്പ് ജനകീയ സമരസമിതി), ഡോ. കെ എല്‍ ബെന്നി (പൊക്കാളി സംരക്ഷണ സമിതി കണ്‍വീനര്‍), ബിനു ദേവസ്സി (പരിസ്ഥിതി പ്രവര്‍ത്തകന്‍), ഫാ. അഗസ്റ്റിന്‍ വട്ടോളി (സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവര്‍ സസംഗമത്തിന്റെ ഭാഗമായി കേരള വികസനവും ജനകീയ സമരങ്ങളും എന്ന വിഷയത്തില്‍ സിംപോസിയവും ഉണ്ടാവും. സാമൂഹിക പ്രവര്‍ത്തക ദയാബായി സമര നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക