|    Nov 19 Sun, 2017 3:49 pm
FLASH NEWS

ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷമാവുന്നു ; സംസ്ഥാനത്തെ ആദ്യ അതീവ സുരക്ഷാ ജയില്‍ ഇനിയും തുറന്നില്ല

Published : 2nd June 2017 | Posted By: fsq

 

മുളങ്കുന്നത്തകാവ്:ഉദ്ഘാടനം കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും സംസ്ഥാനത്തെ ഏക ഹൈടെക് ജയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലം 59 ജയില്‍ ജീവനക്കാര്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുന്നു. മാസം 11,30340 രൂപയാണ് ഖജനാവിന് നഷ്ടമാവുന്നത്. രാജ്യദ്രോഹ കുറ്റമുള്‍പ്പടെ അതീവ പ്രധാന്യമുള്ള കേസുകളിലെ പ്രതികളെ സുരക്ഷിതമായി പാര്‍പ്പിക്കാനാണ് വിയ്യൂരില്‍ അതീവ സുരക്ഷ ജയില്‍ സ്ഥാപിച്ചത്. ഒമ്പത് ഏക്കര്‍ വരുന്ന സഥലത്ത് അതിമനോഹരമായി ആണ് കെട്ടിടം പണിതിട്ടുള്ളത്. 2016 ഫെബ്രുവരിയില്‍  ഉല്‍ഘാടനം ചെയ്‌തെങ്കിലും ഇതുവരെ തുറന്ന് നല്‍കിയിട്ടില്ല. രാജ്യദ്രോഹകുറ്റങ്ങള്‍,തീവ്രവാദകേസുകള്‍,വധശിക്ഷയക്ക് വിധിക്കപെട്ടവര്‍ ഉള്‍പെടെയുള്ള തടവുക്കാരെ പര്‍പ്പിക്കന്‍ വേണ്ടി 31 കോടിരൂപ ചിലവഴിച്ചാണ് അതിവ സൂരക്ഷ ജയില്‍ നിര്‍മിച്ചത്. 2016 ല്‍ ജയില്‍ ഡിജിപി നല്‍കിയ അപേക്ഷ പ്രകരം സര്‍ക്കരിലേക്ക് 103 തസഥിക അനുവദിച്ചു തരുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വനിത തടവുക്കാര്‍ ഇല്ലാത്തത് മൂലം വനിത എകസിക്യൂട്ടിവ് ജിവനക്കാരെ ഒഴിവാക്കി 49740 ശമ്പളഇനത്തില്‍ ജയില്‍ സൂപ്രണ്ട്, ജോയിന്റെ സുപ്രണ്ട്(38840)ഡെപ്യൂട്ടി സൂപ്രാണ്ട്(36140)അസി.സൂപ്രണ്ട് ഗ്രേഡ് വണ്‍ ഇനത്തില്‍ മൂന്ന് തസതിക (29180), അസി സൂപ്രാണ്ട് ഗ്രേഡ് ടു തസതികയില്‍ മൂന്ന്(25280), ജയില്‍ ഓഫിസര്‍ ഒന്ന്(24040), ഗേറ്റ് കീപ്പര്‍ ഒന്ന്(24040), ഡെപ്യൂട്ടി ജയില്‍ ഓഫിസമാര്‍ എട്ടണ്ണെം(24040), അസി.ജയില്‍ഓഫിസര്‍മാര്‍ തസതിക31(18300),വെല്‍ഫയര്‍ ഓഫിസര്‍ ഒന്ന് (33680),ടെക്കിനിക്കല്‍ വിഭാഗം പ്ലംബര്‍ ഒന്ന് (14360), ഇലകട്രഷ്യന്‍ ഒന്ന്(15780), ഇന്‍സറ്റേെമെന്റഷന്‍ അസിസറ്റന്റ് ഒന്ന്(29180), മെഡിക്കല്‍ ഓഫിസര്‍ ഒന്ന്(36140), സ്റ്റാഫ് നഴ്‌സ് രണ്ട് (24020),ഫര്‍മസിസ്റ്റ് ഒന്ന് (22260),ലാബ് ടെക്‌നീഷ്യന്‍ ഒന്ന് (20240)ഇങ്ങനെ 59 തസ്തിക അനുവദിച്ചു കൊണ്ട് അന്നത്തെ അഡിഷണല്‍ ചിഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവ് ഇറുക്കിയത് തസതികള്‍ അനുവദിച്ച് ഉത്തരവ് ആയെങ്കിലും ജയിലില്‍ ഇനിയും അടിസഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നാണ് പറയുന്നത്. ജയിലിനെ ചുറ്റും ഉള്ളിലുമായി അമ്പതോളം സിസിടിവി കാമറകള്‍ സ്ഥാപിക്കണം. ഇവ ജയില്‍ കവാടത്തിന്റെ ഭാഗമായുള്ള കെട്ടിടത്തില്‍ ഇരുന്ന നിയന്ത്രിക്കാന്‍ കഴിയുന്ന സെന്‍ട്രല്‍ സംവിധനമാണ് ഒരുക്കിയിട്ടുള്ളത്. പുറത്ത് നാലു ഭാഗത്ത് കൂറ്റന്‍ നിരിക്ഷണ ടവറുകള്‍ സ്ഥാപിച്ചു. അതിന്റെ അവസാന മിനുക്ക് പണികള്‍ നടുന്നവരികയാണ്. സംസഥാനത്തെ ആദ്യത്തെ അതിവ സുരക്ഷ ജയില്‍ തുറക്കുന്ന കാര്യത്തില്‍ അതി ഗുരതരമായ വിഴച്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക