|    Dec 11 Tue, 2018 10:27 am
FLASH NEWS

ഉദ്ഘാടനം കഴിഞ്ഞിട്ട് ആറു മാസം; മെഡിക്കല്‍ കോളജ് ഡോര്‍മെറ്ററി തുറന്നുകൊടുത്തില്ല

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കൂട്ടിരിപ്പുകാര്‍ക്ക് വേണ്ടി പണി കഴിപ്പിച്ച ഡോര്‍മെറ്ററി ഉദ്ഘാടനം കഴിഞ്ഞ് ആറു മാസം കഴിഞ്ഞിട്ടും കൂട്ടിരിപ്പുകാര്‍ക്ക് തുറന്നു കൊടുത്തില്ല. രോഗികള്‍ക്ക് കാവലിരിക്കുന്നവര്‍ മഞ്ഞും മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണ്. 200 ഓളം പേര്‍ക്ക് ഒരേ സമയം താമസിക്കാന്‍ പറ്റുന്ന തരത്തിലാണ് കെട്ടിടം പണി കഴിപ്പിച്ചത്.
എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.60 കോടി രൂപ ചെലവിട്ടാണ് മൂന്നു നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. കഫ്‌റ്റേരിയ, സ്റ്റേഷനറി ഷോപ്പ്, ലോക്കല്‍ റൂം, ടോയ്‌ലെറ്റ്, മെഡിക്കല്‍ ഷോപ്പ് എന്നിവയ്ക്കുള്ള സൗകര്യം കെട്ടിടത്തിലുണ്ട്.
കെട്ടിട നിര്‍മാണോദ്ഘാടനം ജനുവരി 10ന് എംഎല്‍എ തന്നെയാണ് നിര്‍വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. മുമ്പ് കാന്റീന്‍ നിന്നിരുന്ന സ്ഥലത്താണ് ഡോര്‍മെറ്ററി കെട്ടിടം പണിതത്.  സ്ത്രീകളുടെ ആശുപത്രിയായതിനാല്‍ കൂട്ടിരിക്കാന്‍ സ്ത്രീകളെ മാത്രമേ അനുവദിക്കൂ. പുരുഷന്‍മാര്‍ പുറത്തിരിക്കയാണ് ചെയ്യുക. മരുന്നോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ പെട്ടെന്നുണ്ടായാലോ എന്നു കരുതി ഇവര്‍ വീട്ടിലേക്കോ മറ്റ് ലോഡ്ജുകളിലേക്കോ പോകാറില്ല. പോര്‍ട്ടിക്കോയില്‍ ഇരുന്നും കിടന്നും നേരം വെളുപ്പിക്കുകയാണ് പതിവ്. ഭക്ഷണത്തിനും മറ്റും ഏറെ ദൂരം റോഡ് മുറിച്ച് കടന്ന് മെഡിക്കല്‍ കോളജ് ജങ്ഷനില്‍ എത്തണം. ഡോര്‍മെറ്ററിയുടെ താഴെ നിലയില്‍ കാന്റീന്‍ സൗകര്യം ഒരുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആറു മാസം മുമ്പ് ഉദ്ഘാടനം  കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഇല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss