|    Aug 14 Tue, 2018 11:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉദുമ സ്വദേശിയെ പാനമ കടലില്‍ കാണാതായി

Published : 14th August 2016 | Posted By: SMR

ഉദുമ: പാനമ കടലില്‍ ഉദുമ സ്വദേശിയെ കാണാതായ വിവരം നാടിനെ ദുഃഖത്തിലാഴ്ത്തി. ഉദുമ പടിഞ്ഞാര്‍ ജന്മ കടപ്പുറത്തെ ഗോപിയുടെ മകന്‍ നിഖിലി (21) നെയാണ് 11ന് പുലര്‍ച്ചെ കാണാതായത്. എംവി ബോഷം ബ്രസല്‍സ് ടാങ്കര്‍ കപ്പലിലെ കാറ്ററിങ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. രണ്ടാം ഷിഫ്റ്റിലേക്ക് വരാത്തതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ കപ്പല്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് ജീവനക്കാരും കപ്പല്‍ അധികൃതരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിഖിലിനെ കാണാനില്ലെന്ന വിവരം മുംബൈയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിങ് കമ്പനി പ്രതിനിധികളായ മൂന്നു പേര്‍ നിഖിലിന്റെ വീട്ടിലും ബേക്കല്‍ പോലിസിലും എത്തി അറിയിച്ചത്. ഗോവയിലെ ന്യൂസിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ നിഖില്‍ കാംപസ് റിക്രൂട്ട്‌മെന്റിലുടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ പ്രവേശിച്ചത്.
ഓണത്തിന് നാട്ടില്‍ വരാനുള്ള ഒരുക്കത്തിനിടെയാണ് കാണാതായത്. തിരച്ചില്‍ നടത്തി വരികയാണെന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചു. യുവാവിന്റെ തിരിച്ചുവരവിനായി കുടുംബാംഗങ്ങള്‍ കണ്ണീരും പ്രാര്‍ഥനയുമായി കഴിയുകയാണ്. നിഖിലിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖാന്തരം വിദേശകാര്യമന്ത്രിക്ക് നിവേദനം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss