|    Jan 16 Mon, 2017 4:35 pm

ഉദുമ സ്പിന്നിങ് മില്ല്: മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച

Published : 9th October 2016 | Posted By: SMR

ഉദുമ: 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഉദുമ മൈലാട്ടി സപിന്നിങ് മില്ല് തുറന്നു പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കംകൂടുന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തില്‍ ഇന്ന് സ്പിന്നിങ് മില്ലില്‍ ഉന്നതതല യോഗം ചേരും. 2006ല്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമാണ് മില്ല് അനുവദിച്ചത്. 2011 ജനുവരി 28ന് അന്നത്തെ വ്യവസായമന്ത്രി ഇത് ഉദ്ഘാടനവും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ വ്യവസായമന്ത്രി എളമരം കരീമടക്കമുള്ളവര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. 2006ലെ സര്‍ക്കാറിന്റെ കാലത്ത് ജീവനക്കാരെ നിയമിക്കാന്‍ പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിരുന്നു. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ജീവനക്കാരുടെ ഇന്റര്‍വ്യൂവും നടത്തിയിരുന്നു. 180 ഓളം ജീവനക്കാരായിരുന്നു ആദ്യ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഈ സ്ഥാപനത്തെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ സര്‍ക്കാറിന് ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുന്നത്.
മന്ത്രിമാര്‍ ഇന്ന് ജില്ലയില്‍
കാസര്‍കോട്: വ്യവസായ മന്ത്രി ഇ പി ജയരാജന്‍, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ഉദുമ സ്പിന്നിങ് മില്ലില്‍ രണ്ടു മന്ത്രിമാരും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും.
മന്ത്രി ഇ ചന്ദ്രശേഖരന്‍ രാവിലെ 10ന് ഉദിനൂര്‍ സ്‌ക്കൂള്‍, 1.30ന് പടന്നക്കാട് എസ്എന്‍എയുപി സ്‌ക്കൂള്‍, വൈകീട്ട് അഞ്ചിന് അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ ശ്രീ നാരായണഗുരുവിന്റെ ജാതിയില്ല വിളംബരം ജില്ലാതല ആഘോഷം എന്നീ പരിപാടികളില്‍ സംബന്ധിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക