|    Jan 25 Wed, 2017 1:11 am
FLASH NEWS

ഉദുമ സീമെറ്റ് ഗവ.നഴ്‌സിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Published : 7th October 2016 | Posted By: Abbasali tf

ഉദുമ: സീമെറ്റ് ഗവ.നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കോളജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മുപ്പതോളം വിദ്യാര്‍ഥികള്‍ ചികില്‍സ തേടി. ഇതില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പെരിയ സിഎച്ച്‌സിയില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയേറ്റവരില്‍ അധികവും. മരിയ തോമസ്, ദീപ്തി ദാമോദരന്‍, അതുല്യ, വി ആര്‍ രശ്മി, രഞ്ജിത സെബാസ്റ്റിയന്‍ എന്നിവരെയാണ് പെരിയ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക