|    Apr 20 Fri, 2018 2:23 pm
FLASH NEWS

ഉദുമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ യുഡിഎഫ് പ്രതിഷേധ സംഗമം

Published : 13th December 2017 | Posted By: kasim kzm

ഉദുമ: പഞ്ചായത്തിലെ 2013-14 വര്‍ഷത്തെ കുടുംബശ്രീ അഗതി-ആശ്രയ പദ്ധതിയില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സിഡിഎസ് ചെയര്‍പേഴ്‌സനെതിരേ നടപടിയെടുക്കണമെന്നാവശ്യം. സിഡിഎസ് യോഗം വിളിച്ചു ചേര്‍ത്ത ഇന്നലെ യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു. ബി ബാലകൃഷ്ണന്‍, വി ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, ടി ഡി കബീര്‍ തെക്കില്‍, വാസു മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, പ്രഭാകരന്‍ തെക്കേക്കര, ശംഭു ബേക്കല്‍, ചന്ദ്രന്‍ നാലാം വാതുക്കല്‍, സൈനബ അബൂബക്കര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, ടി കെ ഹസീബ്, ശ്രീധരന്‍ വയലില്‍, ഹാഷിം പാക്യാര, ബഷീര്‍ പാക്യാര, ഹാരിസ് പടിഞ്ഞാര്‍, ഹാരിസ് അങ്കക്കളരി, അന്‍വര്‍ മാങ്ങാട്, ഉദയമംഗലം സുകുമാരന്‍, സുകുമാരി ശ്രീധരന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss