|    Mar 30 Thu, 2017 12:25 pm
FLASH NEWS

ഉദുമയില്‍ 107 സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നു

Published : 17th August 2016 | Posted By: Navas Ali kn

cpi

കാസര്‍കോട് ഉദുമ മണ്ഡലത്തിലെ മലയോര പഞ്ചായത്തുകളില്‍നിന്ന് 107 സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്നു. അര നൂറ്റാണ്ടിലേറെയായി മലയോര മേഖലയില്‍ സിപിഎമ്മിനെ നയിച്ചിരുന്ന മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ബേഡകം ഏരിയാ സെക്രട്ടറിയുമായ പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് കുറ്റിക്കോലില്‍ നടന്ന കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകര്‍ സിപിഐയിലേക്കു കൂടുമാറിയത്. ബേഡകം ഏരിയയിലെ രൂക്ഷമായ വിമത പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടപെട്ടിരുന്നുവെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി വിട്ടുപോകുന്നവരെ തടയാന്‍ ജില്ലാ കമ്മിറ്റിയംഗങ്ങള്‍ വിപുലമായ കാംപയിന്‍ നടത്തിയിരുന്നുവെങ്കിലും ഇതും ഫലം ചെയ്തില്ല. ഇതോടെയാണ് 107 സിപിഎം വിമതരും അനുഭാവികളുമുള്‍പ്പടെ 300ഓളം പേര്‍ സിപിഐയിലേക്കു മാറിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day