|    Sep 23 Sat, 2017 10:04 pm
FLASH NEWS

ഉദുമയില്‍ യുഡിഎഫിന് ആശ്വാസ വിജയം

Published : 30th July 2016 | Posted By: SMR

ഉദുമ: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് നേടിയത് ആശ്വാസ വിജയം. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിലെ ഷാനവാസ് ജയിച്ചതോടെ യുഡിഎഫിന്റെ അംഗസംഖ്യ എട്ടായി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 അംഗ ജില്ല പഞ്ചായത്തില്‍ യുഡിഎഫ് എട്ട്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതേ തുടര്‍ന്ന് ലീഗിലെ എ ജി സി ബഷീര്‍ പ്രസിഡന്റും കോണ്‍ഗ്രസിലെ ശാന്തമ്മ ഫിലിപ്പ് വൈസ് പ്രസിഡന്റുമായുള്ള ഭരണസമിതി അധികാരമേല്‍ക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുഹാജി മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
പാദൂരിന്റെ മരണത്തോടെ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. ഉദുമയിലെ വിജയത്തോടെ യുഡിഎഫിന് ഭൂരിപക്ഷമായി.
പിതാവിന്റെ ഭൂരിപക്ഷം നിലനിര്‍ത്താനാവാതെ മകന്‍ ജില്ലാ പഞ്ചായത്തിലേക്ക്
ഉദുമ: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ കഴിഞ്ഞ തവണ യുഡിഎഫിലെ പാദൂര്‍ കുഞ്ഞാമു ഹാജി നേടിയ 6349 വോട്ടിന്റെ ഭൂരിപക്ഷം മകന്‍ ഷാനവാസ് മല്‍സരിച്ചപ്പോള്‍ 1880 ആയി കുറഞ്ഞു.
കഴിഞ്ഞ തവണത്തെ പോളിങ്ങ് ശതമാനവര്‍ധന യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിക്കുന്നതിന് കാരണമായി. എന്നാല്‍ ഇപ്രാവശ്യം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയും പോളിങ്ങ് ശതമാനം കുറഞ്ഞതും ഭൂരിപക്ഷം കുറയാന്‍ ഇടയാക്കി. ചെമനാട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ ഷാനവാസ് പാദൂര്‍ 2000ലധികം വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നു. ഇത് ഉദുമയില്‍ എത്തിയപ്പോള്‍ എല്‍ഡിഎഫ് മറികടന്നു. എന്നാല്‍ പള്ളിക്കരയില്‍ എത്തിയപ്പോള്‍ യുഡിഎഫ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക