|    Jul 26 Wed, 2017 12:11 pm
FLASH NEWS

ഉദാരമതികളുടെ കൈത്താങ്ങ് ജിഷ്ണുവിന് വേണം

Published : 10th August 2016 | Posted By: SMR

വടകര: ഒന്നിളകി കിടക്കാന്‍ പോലും കുഞ്ഞു ജിഷ്ണുവിന് പരസഹായം വേണം. അഞ്ച് വയസ്സിനിടയ്ക്ക് അവന്‍ സഹിച്ച വേദനക്ക് കണക്കില്ല. ചികില്‍സക്കായി കയറിയിറങ്ങാത്ത ആശുപത്രികളില്ല. ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. ആയഞ്ചേരി തറോപ്പൊയില്‍ രയരോത്ത് ബാബുവിന്റെയും നിഷയുടെയും മകന്‍ ജീഷ്ണുവാണ് വിധി സമ്മാനിച്ച രോഗത്താല്‍ കഷ്ടപ്പെടുന്നത്.കഴുത്തും കൈകാലുകളും അരയും തളര്‍ന്നു പോകുന്ന എന്റി ബോഡി സിന്‍ഡ്രോം എന്ന രോഗമാണ് ജിഷ്ണുവിന്.  എല്ലായ്‌പ്പോഴും അടുത്ത് ഒരാള്‍ വേണമെന്നതിനാല്‍ അമ്മ നിഷയ്ക്ക് ജോലിക്ക് പോവാനും കഴിയുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാസങ്ങളോളം താമസിച്ച് ചികില്‍സ തേടിയിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നതിനാല്‍ ചികില്‍സയില്‍ കാര്യമായ ആനൂകൂല്യങ്ങളൊന്നും ബാബുവിന് ലഭിച്ചില്ല. ഇതിനിടെ കെഎസ്എഫ്ഇയില്‍ നിന്ന് ലോണെടുത്ത് വീട് പണി ആരംഭിച്ചെങ്കിലും കുട്ടിയുടെ ചികില്‍സയ്ക്ക് ലക്ഷങ്ങള്‍ ചെലവ് ചെയ്യേണ്ടതിനാല്‍ നിര്‍മാണം നിലച്ചു. വര്‍ഷങ്ങളായി കൊച്ചു ഷെഡിലാണ് ബാബുവും കുടുംബവും താമസിക്കുന്നത്.
കഴുത്ത് ഒന്ന് ഉറച്ചു കിട്ടിയാല്‍ കുട്ടിയെ കസേരയിലിരുത്താന്‍ കഴിയും. ഇതിന് ചെലവേറിയ ആധുനിക ചികില്‍സ വേണ്ടി വരും. മകന്റെ ചികില്‍സക്കും കടം തീര്‍ക്കാനും ഉദാരമതികളുടെ സഹായം തേടുകയാണ് ബാബു. ആയഞ്ചേരി എസ്ബിടിയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍; 67274528543.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക