|    Oct 23 Tue, 2018 5:53 pm
FLASH NEWS

ഉദയകുമാറിന്റെ സ്ഥലം മാറ്റം റദ്ദാക്കി; സിറ്റി ഡിപ്പോയില്‍ പരിഷ്‌കരണങ്ങള്‍ തുടരും

Published : 11th January 2017 | Posted By: fsq

 

തിരുവനന്തപുരം: കലക്ഷന്‍ റെക്കോഡ് നേടിയ സിറ്റി ഡിപ്പോയില്‍ വരുമാന വര്‍ധനവിനുള്ള പരിഷ്‌കരണങ്ങള്‍ തുടരും. ഡിടിഒയായി ഉദയകുമാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ തുടര്‍ന്നാണു സിറ്റി ഡിപ്പോയില്‍ വരുമാന വര്‍ധവുണ്ടായത്. എന്നാല്‍ ശനിയാഴ്ച അദ്ദേഹത്തെ കോഴിക്കോട്ടേക്കു സ്ഥലംമാറ്റാന്‍ കെഎസ്ആര്‍ടിസിയില്‍ ഉത്തരവ് ഇറങ്ങിയിരുന്നു. പ്രതിദിനം മൂന്നുലക്ഷം രൂപയുടെ വരുമാന വര്‍ധന ഉണ്ടാക്കി നല്‍കിയ ഡിടിഒയെ ശിക്ഷിക്കുന്നതിനു തുല്യമായിരുന്നു ഈ നടപടി. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് എംഡി രാജമാണിക്യം ഇടപെടുകയായിരുന്നു. ഏഴിനു പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവില്‍ നിന്ന് ഉദയകുമാറിനെ ഒഴിവാക്കി. ഉദയകുമാറിനെ സ്ഥലം മാറ്റുന്നതിനു വേണ്ടി ചിലര്‍ നടത്തിയ ചരടുവലിയാണ് ഇതോടെ പൊളിഞ്ഞത്. ശമ്പളം ലഭിക്കാതെ ജീവനക്കാരാകെ പ്രതിഷേധച്ചൂടില്‍ നില്‍ക്കുമ്പോഴായിരുന്നു സിറ്റി ഡിപ്പോ കലക്ഷന്‍ റെക്കോഡിട്ടത്. ഉദയകുമാറിന്റെ ജീവനക്കാരോടുള്ള സമീപനമായിരുന്നു ഇതിനു പിന്നില്‍. സിറ്റി ഡിപ്പോയില്‍ ഡിടിഒ ആയ ശേഷം ഡിസംബര്‍ 15 മുതലാണ് പരിഷ്‌കാരങ്ങള്‍ ഉദയകുമാര്‍ നടപ്പാക്കി ത്തുടങ്ങിയത്. ജീവനക്കാരെ ഏകോപിപ്പിച്ചും സര്‍വീസുകളില്‍ ചെറിയ മാറ്റംവരുത്തിയുമൊക്കെയാണ് പരിഷ്‌കാരം തുടങ്ങിയത്. 30 മുതല്‍ ഫലം കണ്ടുതുടങ്ങി. അന്ന് കലക്ഷന്‍ എട്ടു ലക്ഷം രൂപയായി. 31ന് അത് 8,72,000 ആയി. ജനുവരി മൂന്നായപ്പോഴേക്കും കലക്ഷന്‍ 9,37,161 ആയി. അഞ്ചിന് 9,98,889 രൂപ, ആറിന് 10,24,189. റെക്കോഡ് നേട്ടം ഉണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്ഥലംമാറ്റവും വന്നു. നേരത്തെ കുമിളി, ആറ്റിങ്ങല്‍ ഡിടിഒയായി പ്രവര്‍ത്തിച്ചപ്പോഴും കലക്ഷന്‍ വര്‍ധിപ്പിക്കാന്‍ ഉദയകുമാറിന് കഴിഞ്ഞിരുന്നു. ഡിപ്പോയുടെ വരുമാനവര്‍ധന ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അതിനിയും തുടരുമെന്നും ഡിടിഒ ഉദയകുമാര്‍ പറഞ്ഞു.തിരഞ്ഞെടുത്തുതിരുവനന്തപുരം: കേരള ഗവ. കോളജ് റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഗവ. വിമന്‍സ് കോളജില്‍ എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രഫ. പി കെ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിപോര്‍ട്ടും ട്രഷറര്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. 2017 വര്‍ഷത്തെ ഭാരവാഹികളായി പ്രഫ. പി കെ മാധവന്‍ നായര്‍ (പ്രസിഡന്റ്), പ്രഫ. ജി രാജീവ് (സെക്രട്ടറി), പ്രഫ. എം നയിനാര്‍ (ട്രഷറര്‍) തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss