|    Aug 18 Sat, 2018 5:48 am
FLASH NEWS
Home   >  Kerala   >  

ഉദയകുമാര്‍ ഉരുട്ടിക്കൊല: പോലിസുകാര്‍ക്ക് നിയമസഹായത്തിന് സേനക്കുള്ളില്‍ പണപ്പിരിവ്

Published : 2nd August 2018 | Posted By: sruthi srt

കോഴിക്കോട്: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പോലിസുകാര്‍ക്കായി സേനയ്ക്കുളളില്‍ പണപ്പിരിവ് നടക്കുന്നതായി റിപോര്‍ട്ട്.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എഎസ്‌ഐ ജിതകുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എന്നിവര്‍ക്കു വേണ്ടിയാണ് പിരിവ് നടക്കുന്നതെന്നാണ് റിപോര്‍ട്ട്്.ഒരാള്‍ 1000 രൂപയാണ് നല്‍കേണ്ടത്. ഇന്നലെ മുതല്‍ ഈ പിരിവ് ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ന്യൂസ് സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ആകെ കിട്ടുന്ന തുകയിലെ ഒരു വിഹിതം ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനും തീരുമാനമുണ്ട്.ബാക്കി തുക കേസില്‍ അപ്പീല്‍ പോവാന്‍ ഉപയോഗിക്കും.2005 സപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പോലിസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. മൂന്ന് പോലിസുകാര്‍ പ്രതികളായിരുന്ന കേസ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിച്ചതായി സിബിഐ കണ്ടെത്തി.
തെളിവു നശിപ്പിച്ചതിനും എഫ്‌ഐആര്‍ മാറ്റിമറിച്ചതിനും പോലിസുകാര്‍ തന്നെ പ്രതികളായ അത്യപൂര്‍വമായ കേസ് കൂടിയാണിത്. സംഭവ ദിവസം വൈകീട്ട് സുരേഷ് എന്നയാളെ അന്വേഷിച്ചെത്തിയ പോലിസ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഉദയകുമാറിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്തശേഷം നിരപരാധിയെന്നു കണ്ട് ഉദയകുമാറിനെ വിട്ടയച്ചു. എന്നാല്‍, ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന 4200 രൂപ പോലിസുകാര്‍ തട്ടിയെടുത്തു. ഇത് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദയകുമാര്‍ സ്‌റ്റേഷനില്‍ നിന്നതോടെയാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss