|    Oct 15 Mon, 2018 6:08 pm
FLASH NEWS

ഉത്രാടനാളിലെ ആര്‍എസ്എസ് അക്രമം; 15 പേര്‍ക്കെതിരേ കേസ്‌

Published : 6th September 2017 | Posted By: fsq

 

കണ്ണൂര്‍: ഉത്രാടരാത്രിയില്‍ തളാപ്പ് അമ്പാടിമുക്കില്‍ സിപിഎം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. ബൈക്കിലെത്തിയ സംഘത്തിന്റെ അക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. മേലെചൊവ്വയിലെ കിരണിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് വ്യാപക റെയ്ഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി ഒമ്പതോടെ തളാപ്പ് അമ്പാടിമുക്കിലാണു സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശാന്തന്‍, വൈശാഖ്, ഉണ്ണി എന്നിവര്‍ക്കു നേരെയാണ് അക്രമമുണ്ടായത്. പ്രശാന്തന് അരക്ക് താഴെ കുത്തേറ്റ നിലയിലും മറ്റുള്ളവര്‍ക്ക് തലയ്ക്കുമാണ് പരിക്കേറ്റത്. മൂവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖംമൂടിയണിഞ്ഞ് ആക്രമിക്കാനെത്തിയവരുടെ മുഖംമൂടി അഴിഞ്ഞുവീണതിനെ തുടര്‍ന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പരിക്കേറ്റവര്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട് അക്രമത്തിന് മുമ്പ് തളാപ്പ് കൃഷ്ണ ടാക്കിസിന് സമീപ ത്ത് കിരണും അക്രമത്തിനിരയായവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് കിരണിന്റെ നേതൃത്വത്തിലുള്ള 15 പേരാണ് ആയുധവുമായെത്തി സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചത്. ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss