|    Jul 23 Mon, 2018 8:35 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉത്രട്ടാതി ജലോല്‍സവം: എ ബാച്ച് ഫൈനല്‍ മല്‍സരം ഉപേക്ഷിച്ചു

Published : 9th September 2017 | Posted By: fsq

 

ആറന്മുള: ഉത്രട്ടാതി ജലോല്‍സവത്തില്‍ എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മല്‍സരത്തില്‍ വിജയിയെ പ്രഖ്യാപിച്ചില്ല. എ ബാച്ച് ഫൈനല്‍ മല്‍സരത്തില്‍ ഫഌഗ്ഓഫ് ചെയ്യുന്നതിനു മുമ്പ് മൂന്നു പള്ളിയോടങ്ങള്‍ തുഴഞ്ഞുനീങ്ങിയതായി റേസ് കമ്മിറ്റി റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫൈനല്‍ മല്‍സരം റദ്ദുചെയ്തതായി പ്രഖ്യാപിച്ചത്. എ ബാച്ചിലെ ഫൈനല്‍ മല്‍സരം ഉള്‍പ്പെടെ പാരമ്പര്യ ശൈലിയിലുള്ള ഹീറ്റ്‌സിന്റെയും മല്‍സരഫലം പ്രഖ്യാപിച്ചിട്ടില്ല.  മല്‍സര വള്ളംകളിയില്‍ ബി ബാച്ചില്‍ പൂവത്തൂര്‍ കിഴക്ക് പള്ളിയോടം മന്നം ട്രോഫി നേടി. ബി ബാച്ചില്‍ പാരമ്പര്യ ശൈലിയില്‍ പാടിത്തുഴഞ്ഞെത്തിയ ഹീറ്റ്‌സായി തൈമറവുംകര, പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂര്‍ വയലത്തല പള്ളിയോടങ്ങളെ തിരഞ്ഞെടുത്തു. ഇതേ ഹീറ്റ്‌സിലെ പൂവത്തൂര്‍ കിഴക്ക്, കീക്കൊഴൂര്‍ വയലത്തല പള്ളിയോടങ്ങള്‍ക്കാണ് മികച്ച ചമയത്തിനുള്ള ആര്‍ ശങ്കര്‍ ട്രോഫി. ജലഘോഷയാത്ര മന്ത്രി കടകംപള്ളി സുരേന്ദ്രനും മല്‍സര വള്ളംകളി മന്ത്രി മാത്യു ടി തോമസും ഫഌഗ്ഓഫ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss