|    Jul 23 Mon, 2018 11:19 pm
FLASH NEWS
Home   >  News now   >  

ഉത്തേജന മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം

Published : 12th September 2017 | Posted By: shadina sdna

അബുദബി: ശരീര ശക്തി വര്‍ധിപ്പിക്കുന്നതിനും ബോഡി ബില്‍ഡിങിനുമായി ഉപയോഗിക്കുന്ന മരുന്നിനെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം. നിയമ വിരുദ്ധമായി വില്‍പന നടത്തുന്ന ഇത്തരം മരുന്നുകള്‍ വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ക്ക് മാരകമായി നാശം വരുത്തുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സിക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി വ്യക്തമാക്കി. പൊതു ജനങ്ങളുടെ ആരോഗ്യത്തിന് നാശം വിതക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താനായി ആരോഗ്യ മന്ത്രാലയം എല്ലാ സര്‍ക്കാര്‍, സ്വാകര്യ വൈദ്യസ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ നിയമ വിരുദ്ധമായിട്ടാണ് രാജ്യത്തിനകത്തേക്ക് കടത്തുന്നത്. ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്തെ എല്ലാ ഫാര്‍മസികള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം നിരോധിത ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ആ സ്ഥാപനം അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss