|    Jan 22 Mon, 2018 2:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉത്തേജക മരുന്ന് വിവാദം; കേസ് സിബിഐ അന്വേഷിക്കും

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഉത്തേജക മരുന്ന് വിവാദവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കും. നര്‍സിങിന്റെയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും അപേക്ഷ പരിഗണിച്ച പ്രധാനമന്ത്രിയുടെ ഓഫീസാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്.
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നിലെ ഗുഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നര്‍സിങ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തനിക്ക് ഭക്ഷണത്തില്‍ ഉത്തേജകം കലര്‍ത്തി തന്നതാണെ ന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് താരത്തിന്റെ വാദം.ഉത്തേജകമരുന്ന് വിവാദത്തെ തുടര്‍ന്ന് നര്‍സിങിനെ റിയോ ഒളിംപിക്‌സില്‍ നിന്ന് വിലക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day