|    Aug 21 Mon, 2017 3:36 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉത്തേജക മരുന്ന് ഉപയോഗം : സാറ ഇറാനിക്ക് വിലക്ക്

Published : 10th August 2017 | Posted By: fsq

 

റോം: ഇറ്റലിയുടെ സൂപ്പര്‍ ടെന്നിസ് താരവും മുന്‍ ലോക അഞ്ചാം നമ്പര്‍ താരവുമായ സാറാ ഇറാനിക്ക് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 2012ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായിരുന്ന സാറയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒക്ടബോര്‍ വരെയാണ് താരത്തിന് മല്‍സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ തന്നെ സാറയെ ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ അന്താരാഷ്ട്ര ടെന്നിസ് ഫെഡെറേഷന്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്റെ കാന്‍സര്‍ രോഗിയായ മാതാവിന്റെ മരുന്ന് അബദ്ധത്തില്‍ തന്റെ ഭക്ഷണത്തില്‍ കലര്‍ന്നതാണെന്നും ഉത്തേജക മരുന്ന്  ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞ സാറയുടെ വാദം ട്രിബ്യൂണല്‍ ശരിവെച്ചിരുന്നു. പിന്നീടുള്ള പരിശോധനയില്‍ സാറയുടെ വാദം തെറ്റാണെന്ന് തെളിയുകയായിരുന്നു.—ഇതോടെ 30 കാരിയായ ഇറാനിയുടെ ഫെബ്രുവരി മുതല്‍ ഉള്ള എല്ലാ വിജയങ്ങളും റാങ്കിങ്ങും അസാധുവാകും. സാറയുടെ ശരീരത്തില്‍ കണ്ടെത്തിയ മരുന്നിന്റെ അംശം അന്താരാഷ്ട്ര ഡോപ്പിങ് ഏജന്‍സിയായ വാഡ നിരോധിച്ച മരുന്നാണ്. അതേ സമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ച കാര്യമാണെന്നും വിലക്ക് കാലവതി വരെ കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്നും സാറാ ഇറാനി ട്വിറ്ററില്‍ കുറിച്ചു.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക