|    Oct 23 Tue, 2018 11:28 am
FLASH NEWS

ഉത്തേജക മരുന്നുകള്‍ വ്യാപകം: പരിശോധന പ്രഹസനം

Published : 1st February 2018 | Posted By: kasim kzm

തലശ്ശേരി: ഉത്തേജക മരുന്നുകള്‍ ലഹരിക്കു വേണ്ടി ഉപയോഗിക്കുന്നത് വ്യാപകമാവുമ്പോഴും പരിശോധന പ്രഹസനമെന്ന് ആക്ഷേപം. ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്കു മുമ്പ് രോഗികള്‍ക്ക് നല്‍കുന്ന മയക്കത്തിനുള്ള ഇഞ്ചക്ഷനുകള്‍, കിഡ്‌നി, ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂത്രതടസ്സം അനുഭവിക്കുന്നവര്‍ക്ക് ഡേ ാക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന ലാസ്സിക്‌സ്, വിവിധതരം സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെയുള്ള മാരക പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന ഇഞ്ചക്ഷനുകളാണ് ജിംന്വേഷ്യം സെന്ററുകളും വിവിധ സ്‌കൂളുകളും കേന്ദ്രീകരിച്ച് വ്യാപകമായി വില്‍പന നടത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണ് ആശുപത്രികളില്‍ നിന്നു ഇത്തരം ഇഞ്ചക്ഷനുകള്‍ ശേഖരിച്ച് വിവിധ മേഖലകളിലേക്ക് വില്‍പന നടത്തുന്നതെന്നാണു ആക്ഷേപം. ഇഞ്ചക്ഷനകള്‍ക്കു പുറമേ കടുത്ത വേദന സംഹാരികളായി ഉപയോഗിക്കുന്ന നൈട്രോ സിഫീ, സ്വാഷ് മോ പ്രാക്‌സിവോ ണ്‍, പാരസെറ്റാമോള്‍ എന്നിവയും ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഇത്തരം ഏതെങ്കിലും ഇഞ്ചക്ഷനോ ഗുളികയോ ലഭിക്കാന്‍ മരുന്ന് നിര്‍ദേശിച്ച ഡോക്ടറുടെ ഒപ്പും സീലും ഉണ്ടെങ്കില്‍ മാത്രമെ നല്‍കാവൂ എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. മെഡിക്കല്‍ ഷോപ്പുകള്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ എത്ര സ്‌റ്റോക്കുണ്ടെന്ന് രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിയമമുണ്ട്. സ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കെത്തിയാല്‍ ഇത്തരം മരുന്നുകളുടെ എണ്ണവും വില്‍പന നടത്തിയ വിവരവും നല്‍കുന്നതില്‍ അപാകത കണ്ടെത്തിയാ ല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഡ്രഗ് ഇള്‍സ്‌പെക്ടര്‍മാര്‍ സ്വീകരിക്കാറുണ്ട്. അതിനാല്‍ തന്നെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് വില്‍പന നടത്തുകയെന്നത് ഏറെക്കുറെ അസാധ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നതാണു വസ്തുത. ഇത് മറയാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ സൂക്ഷിച്ചുവച്ചിട്ടുള്ളതും രോഗികള്‍ക്കായി നല്‍കുന്നതുമായ ഇത്തരം മരുന്നുകള്‍ ദൂരൂഹ ബന്ധങ്ങളിലൂടെ പുറത്തേക്കു കടത്തി വന്‍തോതില്‍ വില്‍പന നടത്തുന്ന റാക്കറ്റുക്കള്‍ സജീവമാണെന്നാണ് ആരോപണം. ജിംനേഷ്യങ്ങളില്‍ ശരീര സൗന്ദര്യ വര്‍ധനവിനായി പരിശീലനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ഹോര്‍മോണ്‍ ചികില്‍സ എന്ന പേരില്‍ ഇത്തരം മരുന്നുകള്‍ നല്‍കുന്നത്. ശരീരത്തിലെ പേശികള്‍ ബലപ്പെടുത്താനും വലുപ്പം വര്‍ധിപ്പിക്കാനുമെന്ന വ്യാജേനയാണ് വിറ്റഴിക്കുന്നത്. ശരീര സൗന്ദര്യ പേശി വര്‍ധനയ്ക്ക് എന്ന പേരില്‍ പരിശീലനത്തിന് എത്തുന്നവര്‍ക്ക് പാലില്‍ ചേര്‍ത്ത് കഴിക്കാന്‍ നല്‍കുന്ന പൗഡറുകളില്‍ സ്റ്റിറോയിഡിന്റെ അളവ് ഗണ്യമായി കൂടുതലാണെന്നു ആരോഗ്യമേഖലയില്‍ ഉള്ളവര്‍ തന്നെ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനകള്‍ ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലാത്തതും പോലിസിന്റെ ഭാഗത്ത് നിന്നു ഇത്തരം റാക്കറ്റുകള്‍ക്ക് ലഭിക്കുന്ന പരിരക്ഷയുമാണ് ഉത്തേജക മരുന്ന് വ്യാപകമാവാന്‍ കാരണമെന്നാണ് ആക്ഷേപം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss