|    Mar 30 Thu, 2017 10:19 pm
FLASH NEWS

ഉത്തേജകമരുന്ന് മാഫിയ റിയോയിലും പിടിമുറുക്കുന്നു

Published : 13th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: വളരെ ശാസ്ത്രീയമായും സംഘടിതമായും ലോകത്തിന്റെ മുക്കിലും മൂലയിലും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വന്‍ വ്യവസായമാണ് കായികരംഗത്തെ ഉത്തേജകമരുന്നുപയോഗം. ഉത്തേജകമരുന്നുപയോഗിക്കുന്നതില്‍ ചെറിയൊരു ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നുള്ളൂ എന്നതിനാല്‍ ഇവരെ അമര്‍ച്ചചെയ്യുന്നതിലും തിരിച്ചറിയുന്നതിലും കായികലോകം പലപ്പോഴും പരാജയപ്പെടാറാണു പതിവ്.
ഒളിംപിക്‌സിന്റെ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ റിയോയില്‍ നിന്നു കേള്‍ക്കുന്ന വാര്‍ത്തകളും കായികപ്രേമികള്‍ക്കു ശുഭകരമല്ല. 3000 മീറ്റര്‍ നടത്തത്തില്‍ പങ്കെടുക്കാനിരുന്ന ബള്‍ഗേറിയന്‍ താരം സില്‍വ ദനേക്കോവ, ചൈനീസ് നീന്തല്‍ താരം ചെന്‍ ഷിന്‍ഹി എന്നിവരാണു കഴിഞ്ഞദിവസം ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടത്.
മരുന്നുപരിശോധനയില്‍ തങ്ങളുടെ താരം പരാജയപ്പെട്ടതായി ബള്‍ഗേറിയന്‍ ഒളിംപിക്‌സ് കമ്മിറ്റി സെക്രട്ടറി ബലേഷോ ബര്‍നോവ് വ്യാഴാഴ്ചതന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. സില്‍വയുടെ കേസ് കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്. മരുന്നടി സംബന്ധിച്ച് സ്ഥിരീകരണം വരികയാണെങ്കില്‍ റിയോ ഒളിംപിക്‌സ് തുടങ്ങിയ ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ ഉത്തേജകമരുന്നു കേസായിരിക്കും ഇത്. ഉത്തേജകമരുന്നുപയോഗത്തിന്റെ പേരില്‍ ബള്‍ഗേറിയന്‍ ഭാരോദ്വഹന സംഘത്തെ മല്‍സരങ്ങള്‍ക്കു മുമ്പുതന്നെ ഒളിംപിക്‌സില്‍ നിന്നു വിലക്കിയിരുന്നു.
അതേസമയം ചൈനീസ് നീന്തല്‍ അസോസിയേഷന്‍ തങ്ങളുടെ താരങ്ങള്‍ക്കു നടത്തിയ അഭ്യന്തര ഉത്തേജകമരുന്നു പരിശോധനയില്‍ ചെന്‍ ഷിന്‍ഹി എന്ന താരവും പരാജയപ്പെട്ടിട്ടുണ്ട്. ആഗസ്ത് 7ന് നടത്തിയ പരിശോധനയില്‍ 18കാരനായ ചെന്നില്‍ നിരോധിത മരുന്നുസാന്നിധ്യം കണ്ടെത്തുകയായിരുന്നു. എന്നാല്‍ തന്റെ ബി സാംപിളുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചെന്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്കു മുമ്പ് ഉത്തേജകമരുന്നു വിവാദത്തില്‍പ്പെട്ട് റഷ്യന്‍ ടീമിനെയൊന്നടങ്കം വിലക്കിയത് റിയോ ഒളിംപിക്‌സിന്റെ പ്രൗഢിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day