|    May 29 Mon, 2017 3:20 pm
FLASH NEWS

ഉത്തേജകമരുന്ന് : മരിയ ഷറപ്പോവയ്ക്ക് സസ്‌പെന്‍ഷന്‍

Published : 8th March 2016 | Posted By: G.A.G

Sharapova

വാഷിംഗ്ടണ്‍: ടെന്നീസ് താരം മരിയ ഷറപ്പോവയെ  മാര്‍ച്ച് 12 മുതല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍  അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ തീരുമാനം. 2006 മുതല്‍ താരം ഉത്തേജക മരുന്നു കഴിച്ചിരുന്നുവെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏറെക്കാലമായി കഴിച്ചുവരുന്ന മൈഡ്രോണേറ്റ്  എന്ന മരുന്നാണ് ഷറപ്പോവയെ കുടുക്കിയത്. ഇതിലടങ്ങിയ മെല്‍ഡോണിയം എന്ന ഘടകമാണ് നിരോധിക്കപ്പെട്ട ഉത്തേജകങ്ങളുടെ പട്ടികയിലുള്ളത്.
ശരീരത്തില്‍ രക്തഓട്ടം വര്‍ധിപ്പിക്കാനുപയോഗിക്കുന്ന മരുന്നാണിത്. മരുന്ന് കഴിച്ചിരുന്നുവെന്ന് ഷറപ്പോവ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശാരീരികമായ ചില പ്രശ്‌നങ്ങള്‍ക്ക് കുടുംബ ഡോക്ടര്‍ നിര്‍ദേശിച്ച ചില മരുന്നുകളാണ് താന്‍ കഴിച്ചതെന്നും അത് ഉത്തേജക മരുന്നായി കണക്കാക്കുന്നതാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഷറപ്പോവ പറഞ്ഞു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day