|    Oct 17 Tue, 2017 7:02 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉത്തേജകത്തില്‍ കുടുങ്ങി നര്‍സിങ്; റിയോ ഒളിംപിക്‌സ് നഷ്ടമായേക്കും

Published : 25th July 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് യാദവ് ഉത്തേജക പരിശോധനയില്‍ കുടുങ്ങി. ദേശീയ ഉത്തേജക മരുന്ന് പരിശോധനയില്‍ നര്‍സിങ് പരാജയപ്പെട്ടതായി നാഡ അറിയിച്ചു. ഇതോടെ റിയോ ഒളിംപിക്‌സില്‍ നിന്ന് നര്‍സിങിനെ വിലക്കിയേക്കും.
റിയോ ഒളിംപിക്‌സില്‍ 74 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ നര്‍സിങ് നേരത്തെ യോഗ്യത നേടിയിരുന്നു. പരിശോധനയ്ക്ക് വിധേയമാക്കിയ നര്‍സിങിന്റെ രണ്ടു സാപിളുകളും പോസിറ്റിവായിരുന്നതായി നാഡ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലൈ അഞ്ചിനായിരുന്നു നര്‍സിങിനെ ഉത്തേജക പരിശോധനയ്ക്ക് വിധേയമാക്കിയത്. ആദ്യം പരിശോധിച്ച എ സാംപിള്‍ പോസിറ്റീവ് ആയതോടെ ബി സാംപിളും പരിശോധിക്കുകയായിരുന്നു.
ഇതും പോസ്റ്റീവായതാണ് നര്‍സിങിന് വിനയായി മാറിയിരിക്കുന്നത്. എന്നാല്‍, നര്‍സിങിനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. നിലവിലെ ഫലം നാഡ ഇന്ത്യന്‍ ഗുസ്തി അസോസിയേഷന് കൈമാറിയിട്ടുണ്ട്. അസോസിയേഷന്‍ തീരുമാനം പ്രതികൂലമായാല്‍ നര്‍സിങിന് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനാവില്ല.
അതേസമയം, താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതികരിച്ച നര്‍സിങ് തന്റെ ഭക്ഷണത്തില്‍ കൃത്യമംകാണിച്ച് കുടുക്കിയതാണെന്നും ആരോപിച്ചു. ആരോപണത്തില്‍ നര്‍സിങിന് അനുകൂലമായി ഗുസ്തി ഫെഡറേഷന്‍ രംഗത്തുവന്നു. ഇത് ഗൂഡാലോചനയുടെ ഫലമാണെന്നും ഫെഡറേഷന്‍ പ്രതികരിച്ചു.
ഇത്തവണത്തെ ഒളിംപിക്‌സില്‍ മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് സുശീല്‍ കുമാറും നര്‍സിങും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. ഒളിംപിക്‌സ് ട്രയല്‍സില്‍ പരിക്കുമുലം സുശീല്‍ വിട്ടുനിന്നതോടെ നേരിട്ടായിരുന്നു നര്‍സിങിനെ ഒളിംപിക്‌സ് ഗുസ്തി ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക