|    Oct 15 Mon, 2018 3:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഉത്തേജകം: അത്‌ലറ്റ്പ്രിയങ്ക പന്‍വാറിന് എട്ടു വര്‍ഷം വിലക്ക്‌

Published : 13th September 2017 | Posted By: fsq

 

കൊല്‍ക്കത്ത: 2014 ഇഞ്ചിയോണ്‍ ഏഷ്യാഡ് അത്‌ലറ്റിക് മീറ്റില്‍ വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമംഗമായിരുന്ന പ്രിയങ്ക പന്‍വാറിന് എട്ടു വര്‍ഷം വിലക്ക്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) പ്രിയങ്കയെ എട്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക ഉത്തേജന പരിശോധനയില്‍ പരാജയപ്പെട്ട പ്രിയങ്കയെ 2016 ജൂലൈ 29 മുതല്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ഈ തിയ്യതി മുതല്‍ പ്രിയങ്കയുടെ വിലക്ക് സ്ഥിരപ്പെടുത്തി. ഇതേതുടര്‍ന്ന്, 29കാരിയായ താരം ഇക്കാലയളവില്‍ നേടിയ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നാഡ കണ്ടുകെട്ടും. 2011ലും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട താരമാണ് പ്രിയങ്ക. അന്ന് സ്റ്റിറോയ്ഡ് ഉപയോഗിച്ചതിന് പ്രിയങ്ക ഉള്‍പ്പെടെ അഞ്ച് അത്‌ലറ്റുകളെ നാഡ ശിക്ഷിച്ചിരുന്നു. ശിക്ഷാ നടപടിയുടെ ഭാഗമായി രണ്ടു വര്‍ഷം വിലക്കേര്‍പ്പെടുത്തുകയുണ്ടായി. 2016 ജൂലൈയില്‍ ഹൈദരാബാദില്‍ നടന്ന നാഷനല്‍ അന്തര്‍ സംസ്ഥാന അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഉത്തേജക പരിശോധനയില്‍ നിരോധിത മരുന്നായ മെഫെന്റെര്‍മിനും ഫെന്റെര്‍മിനും പ്രിയങ്ക ഉപയോഗിച്ചെന്ന് നാഡ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ശിക്ഷിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss