|    Sep 22 Sat, 2018 2:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തര-ദക്ഷിണ കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി

Published : 14th August 2018 | Posted By: kasim kzm

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരുകൊറിയയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.
ദക്ഷിണ കൊറിയയെ പ്രതിനിധീകരിച്ച് ഏകീകരണ മന്ത്രി ചോ മ്യൂങ് ഗ്യോന്‍ ആണ് പങ്കെടുത്തത്. സൈനികാധിപത്യമില്ലാത്ത കൊറിയയുടെ അതിര്‍ത്തിപ്രദേശമായി പാന്‍മുന്‍ജോമിലാണ് ചര്‍ച്ച നടന്നത്. ഭരണാധികാരികളുടെ ചര്‍ച്ച ഉത്തര കൊറിയയില്‍ നടത്താന്‍ ധാരണയായിട്ടുണ്ട്. ഈ മാസം അവസാനമോ സപ്തംബര്‍ ആദ്യവാരമോ കൂടിക്കാഴ്ച നടക്കും. യുദ്ധത്തില്‍ വിഭജിക്കപ്പെട്ട കുടുംബങ്ങളുടെ പുനസ്സമാഗമവും ചര്‍ച്ചയായതായി റിപോര്‍ട്ടുണ്ട്. ഏപ്രിലില്‍ നടന്ന കൂടിക്കാഴ്ചയില്‍ മൂണ്‍ ജെ ഇന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നു കിമ്മിന് വാഗ്ദാനം നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss