|    Mar 25 Sat, 2017 11:13 pm
FLASH NEWS

ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

Published : 25th August 2016 | Posted By: SMR

സോള്‍: യുഎന്‍ ഉപരോധം ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ. ജപ്പാനിലേക്കുള്ള ദിശയില്‍ 500 കിലോമീറ്ററോളം സഞ്ചരിച്ച മിസൈല്‍ ഇന്നലെ പുലര്‍ച്ചെ 5.30ഓടെ സിനാപോ തീരത്ത് ഒരു അന്തര്‍വാഹിനിയില്‍ നിന്നാണ് വിക്ഷേപിച്ചത്. ജപ്പാന്റെ വ്യോമപ്രതിരോധ മേഖലയില്‍ മിസൈല്‍ എത്തിയതായി ദക്ഷിണ കൊറിയയുടെ യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി ഉത്തര കൊറിയയുടെ സമുദ്ര മേഖലയ്ക്കു സമീപം സൈനിക അഭ്യാസം ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് മിസൈല്‍ പരീക്ഷണം. സൈനിക അഭ്യാസത്തെ അപലപിച്ച ഉത്തര കൊറിയ മേഖലയില്‍ അധിനിവേശത്തിനുള്ള ശ്രമമാണ് യുഎസും ദക്ഷിണ കൊറിയയും നടത്തുന്നതെന്നും ഇതിന് തിരിച്ചടിയുണ്ടാവുമെന്നും പ്രതികരിച്ചിരുന്നു.
500 കിലോമീറ്റര്‍ മിസൈലിന്റെ പരമാവധി ദൂരപരിധിയായിരിക്കാമെന്നാണ് വിവരം.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക